Latest NewsNewsIndia

ബഹിരാകാശമേഖലയിലും ഇന്ത്യയ്ക്ക് ചൈന വെല്ലുവിളി ഉയർത്തുമ്പോൾ ചാങ് ഇയും കടന്ന് അഭിമാനമായി ചന്ദ്രയാൻ 2

ന്യൂഡൽഹി: ബഹിരാകാശമേഖലയിലും ഇന്ത്യയ്ക്ക് ചൈന ശക്തമായ വെല്ലുവിളി ഉയർത്തുമ്പോൾ ചാങ് ഇയും കടന്ന് അഭിമാനമായി ചന്ദ്രയാൻ 2 ചരിത്രം കുറിക്കാൻ ഇനി മണിക്കൂറുകൾ മാത്രം.

ALSO READ: ഹോളിവുഡിലെ സിനിമകള്‍ക്ക് പോലും ആയിരം കോടി ചെലവാകുന്ന ഈ കാലത്ത് കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങളയക്കാന്‍ കഴിയുന്ന ഏക രാജ്യമാണ് ഇന്ത്യ; ഓരോ റോക്കറ്റ് വിടുമ്പോഴും ഇന്ത്യ കൊയ്യുന്നത് കോടികള്‍

സമീപകാലത്തെ ചൈനയുടെ നേട്ടങ്ങളിൽ ഏറ്റവും തിളക്കമേറിയതാണ് ചാങ് ഇ–4. ഭൂമിയിൽ നിന്നു കാണാനാകാത്ത ചന്ദ്രന്റെ വിദൂരഭാഗത്തേക്കുള്ള ചാങ് ഇ–4 റോവർ ദൗത്യം വിജയകരമായത് ചൈനയ്ക്കു രാജ്യാന്തര ചാന്ദ്രപര്യവേക്ഷണ രംഗത്തു വ്യക്തമായ ആധിപത്യം നൽകി.

ALSO READ: ഉറക്കമില്ലാത്ത അഭിമാന രാത്രി, നരേന്ദ്ര മോദിയും ഇന്ത്യൻ ജനതയും വിക്രം ലാന്‍ഡര്‍ ഇറങ്ങുന്നത് കണ്ണും നട്ട്; ഇനി മണിക്കൂറുകൾ മാത്രം

ചന്ദ്രന്റെ ദക്ഷിണഭാഗത്തുള്ള ഉപരിതല, ധാതു ഘടനകൾ പഠിക്കലാണു ദൗത്യത്തിന്റെ പ്രധാനലക്ഷ്യം. ചന്ദ്രന്റെ വിദൂര ഭാഗത്ത് ആദ്യമായാണ് ഒരു പേടകം ഇറങ്ങുന്നത്. ഇവിടെ നിന്നുള്ള ചിത്രങ്ങളും ചാങ് ഇ–4 അയച്ചു.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ 2030 ആകുമ്പോഴേക്കും ശാസ്ത്ര ഗവേഷണ കേന്ദ്രം നിർമിക്കാനുള്ള പദ്ധതി ഈയിടെ ചൈന പ്രഖ്യാപിച്ചിരുന്നു. മനുഷ്യരെ വഹിച്ചു കൊണ്ടുള്ള ദൗത്യത്തിന്റെ ഭാഗമായാകും പദ്ധതി നടപ്പാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button