Latest NewsIndiaInternational

സാറ്റലൈറ്റിന്റെ സ്‌പെല്ലിംഗ് എങ്കിലും അറിയാമോ? ചന്ദ്രയാനെ കളിയാക്കിയ പാക് മന്ത്രിക്കെതിരെ പാകിസ്ഥാനികള്‍ തന്നെ രംഗത്ത്

ഇന്ത്യയെ അഭിമാനത്തിന്റെ കൊടുമുടിയില്‍ എത്തിക്കുമ്പോള്‍ ഭീകരവാദത്തിന്റെയും അഴിമതിയുടെയും ചെളിക്കുണ്ടില്‍ വീണുകിടക്കുകയാണ് പാകിസ്ഥാന്‍.

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യം നേടിയ രാജ്യമാണ് പാകിസ്ഥാന്‍. എന്നാൽ രണ്ടു രാജ്യങ്ങളും ഇന്നെവിടെയെത്തി നിൽക്കുന്നുവെന്ന് ഏവർക്കും അറിയാം. ഭാവിയെക്കുറിച്ച്‌ സ്വപ്‌നം കണ്ട രാഷ്ട്രതന്ത്രജ്ഞരും ചോരനീരാക്കി പണിയെടുത്ത ജനങ്ങളും ചേര്‍ന്ന് ഇന്ത്യയെ അഭിമാനത്തിന്റെ കൊടുമുടിയില്‍ എത്തിക്കുമ്പോള്‍ ഭീകരവാദത്തിന്റെയും അഴിമതിയുടെയും ചെളിക്കുണ്ടില്‍ വീണുകിടക്കുകയാണ് പാകിസ്ഥാന്‍.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒയുടെ ചാന്ദ്രദൗത്യം അവസാന നിമിഷം പരാജയപ്പെട്ടപ്പോള്‍ പാക് ശാസ്ത്രസാങ്കേതിക മന്ത്രി ഫവാദ് ചൗധരി നടത്തിയ പരാമര്‍ശങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഒരു ജോലി അറിയില്ലെങ്കില്‍ അത് ചെയ്യാന്‍ പോകരുതെന്നായിരുന്നു ചൗധരിയുടെ കളിയാക്കല്‍. ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞരോട് ഒരു ബഹിരാശ യാത്രികനെപ്പോലെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറുന്നത്. രാജ്യത്തിന്റെ 900 കോടി പാഴാക്കിയതിന് മോദിയോട് പാര്‍ലമെന്റ് വിശദീകരണം തേടണമെന്നും ഫവാദ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഇതിനെതിരെ പാകിസ്ഥാനികള്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്. സാറ്റലൈറ്റിന്റെ സ്പെല്ലിങ് എങ്കിലും നിങ്ങൾക്കറിയാമോ എന്നായിരുന്നു ചിലരുടെ ചോദ്യം. ഇന്ത്യയ്‌ക്ക് മുമ്പേ തന്നെ ബഹിരാകാശ ഏജന്‍സി തുടങ്ങുകയും ഗവേഷണങ്ങള്‍ക്കായി വിനിയോഗിക്കേണ്ട പണം ഭീകരവാദം പ്രോത്സാഹിപ്പിക്കാന്‍ നല്‍കുകയും ചെയ്‌ത ഒരു രാജ്യത്തിലെ മന്ത്രി തന്നെ ഇത് പറയണമെന്നായിരുന്നു ട്വിറ്ററില്‍ മന്ത്രിക്കെതിരെ ഉയരുന്ന വിമര്‍ശനം. ഒരു രാജ്യത്തിന്റെ ശാസ്ത്ര നേട്ടത്തിനോട് ഇത്രയും അസഹിഷ്‌ണുതയോടെ പ്രതികരിക്കാന്‍ പാകിസ്ഥാനിലെ ശാസ്ത്രസാങ്കേതിക മന്ത്രിക്ക് എങ്ങനെ കഴിയുന്നുവെന്നും ട്വിറ്ററില്‍ ചോദ്യമുയരുന്നുണ്ട്.

ബഹിരാകാശ ഗവേഷണത്തിന് വേണ്ടി ഇന്ത്യ 900 കോടിയെങ്കിലും മാറ്റിവച്ചപ്പോള്‍ ഫവാദ് ചൗധരിയെപ്പോലുള്ളവര്‍ ട്വിറ്ററില്‍ ആത്മരതി അടയുകയാണെന്ന് മറ്റൊരു പാക് പൗരന്‍ ട്വിറ്ററില്‍ രോഷം കൊണ്ടു. ഇത്തരത്തിലുള്ള ആള്‍ക്കാരെ മന്ത്രിമാരാക്കിയതില്‍ പാകിസ്ഥാന്‍ പൗരന്മാര്‍ സ്വയം നാണിക്കണമെന്നും ചിലര്‍ ട്വിറ്ററില്‍ കുറിച്ചു.ട്വീറ്റുകൾ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button