Latest NewsIndia

കെ​സി​ആ​ര്‍ മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ചു : പുതിയതായി ഉൾപ്പെടുത്തിയത് മകനെയും മ​രു​മ​ക​നെ​യും

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ല്‍ മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു ത​ന്‍റെ മ​ക​നെ​യും മ​രു​മ​ക​നെ​യും ഉ​ള്‍​പ്പെ​ടു​ത്തി മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ചു. കെ​സി​ആ​റി​ന്‍റെ മ​ക​ന്‍ കെ.​ടി രാ​മ റാ​വു മ​രു​മ​ക​ന്‍ ടി. ​ഹ​രീ​ഷ് റാ​വു എ​ന്നി​വ​രാ​ണ് മ​ന്ത്രി​മാ​രാ​യ​ത്. ഇ​വ​രെ​ക്കൂ​ടാ​തെ മ​റ്റ് നാ​ല് മ​ന്ത്രി​മാ​ര്‍ കൂ​ടി പു​തു​താ​യി മ​ന്ത്രി​സ​ഭ​യി​ലെ​ത്തി. ഇ​തോ​ടെ മ​ന്ത്രി​സ​ഭ​യി​ല്‍ 18 അം​ഗ​ങ്ങ​ളാ​യി. ഇ​തി​ല്‍ മു​ന്‍ മ​ന്ത്രി സ​ബി​ത ഇ​ന്ദ്ര റെ​ഡ്ഡി ഉ​ള്‍​പ്പെ​ടെ ര​ണ്ടു പേ​ര്‍ വ​നി​ത​ക​ളാ​ണ്.

2014-18 ല്‍ ​ആ​ദ്യ കെ​സി​ആ​ര്‍ മ​ന്ത്രി​സ​ഭ​യി​ലും കെ ടി രാമറാവുവും ഹരീഷ് റാവുവും മ​ന്ത്രി​മാ​രാ​യി​രു​ന്നു. സം​യു​ക്ത ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ മു​ന്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്നു സ​ബി​ത ഇ​ന്ദ്ര റെ​ഡ്ഡി. നി​ല​വി​ല്‍ കെ​സി​ആ​ര്‍ മ​ന്ത്രി​സ​ഭ​യി​ല്‍ 12 അം​ഗ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ക​രിം​ന​ഗ​ര്‍ എം​എ​ല്‍​എ ഗാ​ന്‍​ഗു​ല ക​മാ​ലാ​ക​ര്‍, ഖ​മ്മം എം​എ​ല്‍​എ പി. ​അ​ജ​യ് കു​മാ​ര്‍, വാ​റം​ഗ​ല്‍ എം​എ​ല്‍​സി സ​ത്യ​വ​തി റ​ത്തോ​ഡ് എ​ന്നി​വ​രാ​ണ് മ​ന്ത്രി​സ​ഭ​യി​ലെ മ​റ്റ് പു​തി​യ അം​ഗ​ങ്ങ​ള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button