KeralaLatest NewsNews

ഗതാഗത നിയമലംഘന പിഴ : സംസ്ഥാന സര്‍ക്കാറിന്റെ പുതിയ തീരുമാനം : വിശദാംശങ്ങള്‍ പുറത്തുവിട്ട് പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കുന്നതിനുള്ള കേന്ദ്രത്തിന്റെ മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ തീരുമാനം. ഓണക്കാലം കഴിയുന്നതു വരെ കര്‍ശന വാഹന പരിശോധന വേണ്ടെന്നും വന്‍ തുക പിഴയീടാക്കുന്നത് ഒഴിവാക്കാനും മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി. ഉയര്‍ന്ന പിഴയീടാക്കല്‍ നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പകരം ബോധവത്കരണം ശക്തമാക്കാനാണ് തീരുമാനം.

Read Also : ഗതാഗത നിയമലംഘനം : കേന്ദ്രനിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമായിയ്‌ക്കെ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ക്ക് നിയമങ്ങള്‍ പുല്ലുവില : സാധാരണക്കാരില്‍ നിന്ന് ഈടാക്കുന്നത് ഉയര്‍ന്ന തുകയും

പൊതുജന വികാരം എതിരാകുമെന്ന സിപിഎം വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. നിയമം അശാസ്ത്രീയമാണെന്നും വിപരീത ഫലമുണ്ടാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി സംസ്ഥാന സര്‍ക്കാരിന് വിനയാകുമെന്ന വിലയിരുത്തലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായത്. പിടിക്കപ്പെടുന്നവര്‍ പലയിടത്തും പിഴയടക്കാന്‍ വിസമ്മതിക്കുകയും പൊലീസുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്യുന്നുണ്ട്.

നിയമ ഭേദഗതി തൊഴിലാളി വിരുദ്ധമാണെന്നാണ് സിപിഎം നിലപാട്. പിഴ ഉയര്‍ത്തുന്നതിനു പകരം നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടത്. നിയമം നടപ്പാക്കുന്നത് നീട്ടിവയ്ക്കാനാകുമോയെന്ന് പരിശോധിക്കാനും പാര്‍ട്ടി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button