KeralaLatest NewsNews

കാലാവസ്ഥാ വ്യതിയാനം പെട്ടെന്ന് അറിയുന്നത് മയിലുകളിലൂടെ

തിരുവനന്തപുരം : കാലാവസ്ഥാ വ്യതിയാനം പെട്ടെന്ന് അറിയുന്നത് മയിലുകളിലൂടെയെന്ന് ശാസ്ത്രജ്ഞരുടെ പഠനം. വനപ്രദേശങ്ങളിലാണ് മയിലുകളെ കൂട്ടത്തോടെ കണ്ടുവരുന്നതെങ്കില്‍ ഇപ്പോള്‍ നാട്ടിലും മയിലുകളെ സര്‍വസാധാരണമായി കാണുന്നു. ഒച്ചയോ ബഹളമോ ഒന്നും തന്നെ ഇവയ്ക്ക് പ്രശ്‌നമല്ല. അതുകൊണ്ടുതന്നെ കാലാവസ്ഥ മാറുമ്പോഴാണ് മയിലുകളുടെ പലായനമെന്ന് ഗവേഷകര്‍ പറയുന്നു. താരതമ്യേന ചൂട് കൂടിയ വരണ്ട പ്രദേശങ്ങളിലാണു മയിലിനെ കാണുക. പശ്ചിമഘട്ടത്തിന്റെ ശോഷണം മൂലം തമിഴകത്തെ വരണ്ട കാറ്റ് കടന്നു വരുന്നതോടെ കേരളവും മയിലിന്റെ തട്ടകമായി മാറുകയാണ്. പാലക്കാട്ടും പുനലൂര്‍ ആര്യങ്കാവിലുമാണ് ചുരങ്ങള്‍ ഉള്ളത്. വരണ്ട കാറ്റിനു പേരുകേട്ട പാലക്കാട് ജില്ലയിലാണ് മയില്‍ ഉദ്യാനമായ ചൂലന്നൂര്‍.

Read Also :  സംസ്ഥാനത്ത് നാല്‍പ്പതിലധികം പുതിയ പഞ്ചായത്തുകള്‍ വരുന്നു : വിശദാംശങ്ങള്‍ പുറത്ത്

കാലാവസ്ഥാ വ്യതിയാനം മയിലുകളുടെ ആവസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കുന്നിന്‍ചെരിവുകളും പാറയിടുക്കുകളുമാണ് മയിലുകളുടെ ആശ്രയം. വേനല്‍ കാലത്ത് പാലക്കാട് ചുരം വഴി വീശിയടിക്കുന്ന ചൂട് കാറ്റ് മയിലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.മയിലുകളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനാണ് ചൂലനൂരില്‍ മയില്‍ സങ്കേതം സ്ഥാപിച്ചത്. ആര്‍ദ്ര ഇലപൊഴിയും വനങ്ങളും പാറയിടുക്കുകളും തുറസായ സ്ഥലങ്ങളും മയിലുകള്‍ക്കു മികച്ച ആവാസ വ്യവസ്ഥ ഒരുക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button