KeralaLatest NewsNews

ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും കുഞ്ഞ് വീണ സംഭവം; പിതാവിന് പറയാനുള്ളത്

ഇടുക്കി: മൂന്നാര്‍ രാജമലയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്നും കുഞ്ഞ് തെറിച്ചു വീണ സംഭവത്തില്‍ വിശദീകരണവുമായി കുഞ്ഞിന്റെ അച്ഛന്‍. ഭാര്യ മരുന്ന് കഴിച്ചതിന്റെ ക്ഷീണത്തില്‍ ഉറങ്ങി പോയതാണ് കുഞ്ഞ് താഴെ വീഴാനുണ്ടായ കാരണമെന്നമെന്ന് പിതാവ് സതീഷ് പറഞ്ഞു. ഭാര്യയും ജീപ്പിലുണ്ടായിരുന്ന മറ്റുള്ളവരും ഉറക്കത്തിലായിരുന്നു. അതാണ് കുഞ്ഞ് വീണത് അറിയാതിരുന്നത്. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കേണ്ടെന്നാണ് ഇപ്പോള്‍ പോലീസിന്റെ തീരുമാനം.

ALSO READ: ശബരിമലയിൽ ഉത്രാടസദ്യ ഉണ്ണാൻ മല കയറിയെത്തിയത് ആയിരങ്ങൾ

സതീഷിന്റെയും സത്യഭാമയുടെയും മൂന്ന് മക്കളില്‍ ഇളയ ആളാണ് രാജമലയില്‍ വാഹനത്തില്‍ നിന്നും താഴെ വീണ ഒന്നര വയസുള്ള കുട്ടി. പളനി ക്ഷേത്രത്തില്‍ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം നടന്നത്. മൂത്ത മക്കളിലൊരാള്‍ സത്യഭാമയുടെ അരികിലിരുന്നിരുന്ന ബന്ധുവിന്റെ കയ്യിലുണ്ടായിരുന്നു. ജീപ്പിലുണ്ടായിരുന്നവര്‍ ഇടക്ക് ഉണര്‍ന്നു നോക്കിയപ്പോള്‍ ഏറ്റവും ഇളയ കുഞ്ഞാണ് ഇവരുടെ കയ്യിലിരിക്കുന്നതെന്നാണ് കരുതിയത്. എന്നാല്‍ വെള്ളത്തൂവലിലെത്തി ജീപ്പില്‍ നിന്നും ഇറങ്ങുമ്പോഴാണ് കുഞ്ഞ് കൂടെയില്ലെന്ന വിവരം അറിയുന്നതും പോലീസില്‍ അറിയിക്കുന്നതും. കുഞ്ഞിനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണിപ്പോള്‍ മാതാപിതാക്കള്‍. റോഡില്‍ വീണതിനെ തുടര്‍ന്ന് പരിക്കേറ്റ കുഞ്ഞിനെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. സംഭവം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുക്കേണ്ടെന്ന് തീരുമാനത്തില്‍ പോലീസ് എത്തിയത്. പിതാവ് സതീഷിനെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് വിട്ടയച്ചു.

ALSO READ: കാലാവധി പൂർത്തിയാക്കിയ മുൻ ഗവർണ്ണർ ബിജെപിയിൽ ചേർന്നു

കഴിഞ്ഞ ദിവസമാണ് വാഹനത്തില്‍ നിന്നും തെറിച്ചു വീണ പിഞ്ചു കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടത്. റോഡില്‍ നിന്നും ചെക്പോസ്റ്റിലേക്ക് ഇഴഞ്ഞെത്തിയ കുഞ്ഞിനെ വനപാലകര്‍ പൊലീസിനു കൈമാറുകയായിരുന്നു. ഫോറസ്റ്റ് ചെക്പോസ്റ്റില്‍ നിന്നുള്ള വെളിച്ചം കണ്ട ഒന്നര വയസ്സുള്ള കുഞ്ഞ് അങ്ങോട്ട് ഇഴഞ്ഞെത്തുകയായിരുന്നു. സിസിടിവിയില്‍ അനക്കം കണ്ട വാച്ചറാണ് ആദ്യം കുഞ്ഞിനെ കണ്ടെത്തുന്നത്. പിന്നീട് വനപാലകരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. വാച്ചര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്ത് എത്തി. കുഞ്ഞിന്റെ മുഖത്ത് പരിക്കുകള്‍ ഉണ്ടായിരുന്നു. വനപാലകര്‍ തന്നെയാണ് കുഞ്ഞിനെ ആശുപത്രിയിലാക്കുന്നതും പൊലീസില്‍ വിവരം അറിയിക്കുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button