Latest NewsNewsInternational

ക്ഷേത്രത്തിലെ ആഘോഷങ്ങള്‍ക്കിടെ ആനകള്‍ വിരണ്ടോടി; 17പേര്‍ക്ക് പരിക്ക്

കൊളംബോ: മതപരമായ ആഘോഷചടങ്ങുകള്‍ക്കിടെ ആനകള്‍ വിരണ്ടോടി 17 പേര്‍ക്ക് പരിക്ക്. ശ്രീലങ്കയിലെ കൊളംബോയില്‍ ബുദ്ധമത വിശ്വാസികളുടെ ആഘോഷത്തിലാണ് സംഭവം. ആനകള്‍ വിരണ്ടോടിയതോടെ തിക്കിലും തിരക്കിലുംപെട്ട് 13 സ്ത്രീകളുള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ലെന്ന് അധികൃതര്‍ പറഞ്ഞു.

ALSO READ: ഡ്രൈവർ ഉറങ്ങി; ഓട്ടോപൈലറ്റ് ഫങ്ക്ഷനിൽ കാർ പാഞ്ഞത് തൊണ്ണൂറ് കിലോമീറ്റർ വേഗതയിൽ , വീഡിയോ കാണാം

ആനകള്‍ മദപ്പാടിലായിരുന്നെന്നും ഈ സമയത്ത് അവയുടെ പ്രത്യുല്‍പ്പാദന ഹോര്‍മോണുകള്‍ ഉയരുന്നതിനാല്‍ അവ അക്രമാസക്തരായിരിക്കുമെന്നും എന്നാല്‍ ക്ഷേത്രം അധികൃതര്‍ ഇക്കാര്യം അവഗണിച്ചതാണ് അപകടത്തിനിടയാക്കിയതെന്നും ആന വിദഗ്ദ്ധനായ ജയന്ത ജയവര്‍ദ്ധന പറഞ്ഞു. മദപ്പാടിലുള്ള ആനകളെ എഴുന്നള്ളിപ്പിനുപയോഗിക്കുന്നത് തടയണമെന്നും ഇത്തരം പരിപാടികളില്‍ മൃഗങ്ങളെ എഴുന്നള്ളിപ്പിക്കുന്നതിന് മുന്‍പായി അതിന്റെ ആരോഗ്യ സ്ഥിതി പരിശോധിക്കേണ്ടതാണെന്നും ജയവര്‍ധന എഎഫ്പിയോട് വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റില്‍ പ്രശസ്ത തീര്‍ത്ഥാടന സ്ഥലങ്ങളിലൊന്നായ കൗണ്ടിയിലെ ഒരു ആഘോഷ പരിപാടിയില്‍ 70 വയസുള്ള ആനയെ എഴുന്നള്ളിച്ചത് വിവാദമായിരുന്നു. ആവശ്യമായ ഭക്ഷണം ലഭിക്കാതെ മൃതപ്രായയായിരുന്നിട്ട് കൂടി ആനയെ കിലോമീറ്ററുകള്‍ നടത്തിച്ച് എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിച്ചതിന് മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ALSO READ: നിങ്ങള്‍ അവസാനമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ദിവസം വരെ ഫേസ്ബുക്കിനറിയാം

മൂന്ന് വര്‍ഷം മുമ്പ്, പ്രദേശത്തെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനകള്‍ വിരണ്ടോടിയതിനെ തുടര്‍ന്ന് ഒരു സ്ത്രീ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശ്രീലങ്കയില്‍ 200 ഓളം നാട്ടാനകള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാട്ടില്‍ 7,500 ല്‍ അധികം ആനകള്‍ ഉണ്ടെന്നാണ് കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button