Jobs & VacanciesLatest NewsNewsEducation & Career

പ്രോജക്ട് കോഡിനേറ്റര്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ -സൂപ്പര്‍വൈസര്‍ ഒഴിവ്

മലമ്പുഴ ഗിരിവികാസ് സ്‌കൂളില്‍ പ്രോജക്ട് കോഡിനേറ്റര്‍, ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വാര്‍ഡന്‍ -സൂപ്പര്‍വൈസര്‍ ഒഴിവുകള്‍ നിലവിലുണ്ട്. പ്രോജക്ട് കോഡിനേറ്റര്‍ ഒഴിവിലേക്ക് ഏതെങ്കിലും പഠന വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബിഎഡും അല്ലെങ്കില്‍ എം.എസ്.ഡബ്ല്യൂ യോഗ്യതയായി പരിഗണിക്കും. വാര്‍ഡന്‍ – സൂപ്പര്‍വൈസര്‍ ഒഴിവിലേക്ക് ബിരുദമാണ് യോഗ്യത. സ്‌കൂളില്‍ മുഴുവന്‍ സമയവും താമസിച്ച് ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.

Also read : ഗവ.ഐ ടി ഐ യി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പ്രോജക്ട് കോഡിനേറ്റര്‍ക്ക് പ്രതിമാസം 15,000 രൂപയും വാര്‍ഡന്‍- സൂപ്പര്‍വൈസര്‍ക്ക് 12,000 രൂപയുമാണ് ഹോണറേറിയം. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ ജില്ലാ യൂത്ത് കോഡിനേറ്റര്‍ ആന്‍ഡ് പ്രോജക്ട് ഡയറക്ടര്‍, ഗിരിവികാസ്, മലമ്പുഴ, പാലക്കാട് 678651 എന്ന വിലാസത്തിലോ [email protected] എന്ന മെയിലിലോ സെപ്തംബര്‍ 16 നകം അപേക്ഷിക്കണം. ഫോണ്‍: 0491 2505024, 9447632362

shortlink

Related Articles

Post Your Comments

Related Articles


Back to top button