KeralaLatest NewsNews

കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടരെ പരസ്യമായി ശാസിച്ച് വി മുരളീധരൻ

കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസ റാവുവിനെ പരസ്യമായി ശാസിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍. എയര്‍പോര്‍ട്ടിലെ വിഷയവുമായി ബന്ധപ്പെട്ട് നിവേദനം നല്‍കാനെത്തിയ സംഘത്തോടൊപ്പം എത്തിയതിനെ തുടർന്നാണ് എയർപോർട്ട് ഡയറക്ടറെ അദ്ദേഹം ശാസിച്ചത്. ഔദ്യോഗികമായി അറിയിക്കാതെ കാണാനെത്തിയത് എന്തിനാണെന്നും എയര്‍പോര്‍ട്ടിലെ വിഷയം താന്‍ അവിടെ എത്തിയപ്പോള്‍ ഡയറക്ടര്‍ക്ക് പറയാമായിരുന്നില്ലേ എന്നും മന്ത്രി ചോദിക്കുകയുണ്ടായി.

Read also: സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ വിലക്കിയിട്ടും ശശി തരൂര്‍ എം.പിയുടെ ബിജെപിയോടും മോദിയോടുമുള്ള അനുമോദനങ്ങള്‍ തുടരുന്നു :  തരൂരിന്റെ പ്രസ്താവനയില്‍ രൂക്ഷമായ എതിര്‍പ്പുമായി കെ.മുരളീധരന്‍

അതേസമയം മന്ത്രി വിമാനത്താവളത്തിലെത്തുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നായിരുന്നു ശ്രീനിവാസ റാവുവിന്റെ പ്രതികരണം. താന്‍ എത്തുന്ന വിവരം എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിഞ്ഞില്ലെങ്കില്‍ അത് ഭരണപരമായ വീഴ്ചയാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button