UAELatest NewsNewsFootball

സ്റ്റേഡിയത്തിൽ പ്രവേശിച്ച് മത്സരം കാണാനുള്ള അവസരമൊരുക്കും; ഫിഫയുടെ നിർണ്ണായക തീരുമാനം

ഇറാൻ: ഇറാനിൽ സ്റ്റേഡിയത്തിൽ പ്രവേശിച്ച് മത്സരം കാണാനുള്ള അവസരമൊരുക്കുമെന്ന്‌ ഫിഫ. ഇറാനിയൻ യുവതി സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം കാണാനെത്തി മരണപ്പെട്ട സംഭവത്തിൽ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് ഫിഫയുടെ നിർണ്ണായക തീരുമാനം.

ALSO READ: പദ്മ പുരസ്‌കാരം: ഒമ്പതും വനിതകള്‍, കേന്ദ്ര കായിക മന്ത്രാലയം പട്ടിക സമര്‍പ്പിച്ചു

യുവതിയുടെ മരണത്തിന് ഒരാഴ്ചയ്ക്കു ശേഷമാണ് വിഷയത്തിൽ ഫിഫ പ്രതികരിച്ചത്. ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ സ്റ്റേഡിയത്തിലെത്തി കാണാനുള്ള അവസരം വനിതകൾക്കു കൂടി ഒരുക്കണമെന്ന് ഇറാൻ ഫുട്ബോൾ അസോസിയേഷനോട് ആവശ്യപ്പെടുമെന്ന് ഫിഫ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ALSO READ: രാത്രിയിൽ അഞ്ച് വയസ്സുകാരന്റെ സൈക്കിൾ സഫാരി; പൊലീസ് ക്രിമിനല്‍ കേസ്സ് എടുത്തു

ഫുട്ബോൾ അസോസിയേഷനുമായി മാത്രമേ ഇക്കാര്യത്തിൽ ഫിഫ കൂടിക്കാഴ്ച നടത്തൂ എന്നാണ് വിവരം. രാജ്യനിയമവുമായി ബന്ധപ്പെട്ട വിഷയമായതു കൊണ്ട് തന്നെ ഇക്കാര്യത്തിൽ അവസാന വാക്ക് പറയാൻ ഫുട്ബോൾ അസോസിയേഷന് സാധിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button