Latest NewsUSANews

രാത്രിയിൽ അഞ്ച് വയസ്സുകാരന്റെ സൈക്കിൾ സഫാരി; പൊലീസ് ക്രിമിനല്‍ കേസ്സ് എടുത്തു

ബ്രൂക്ക്‌ലിന്‍: രാത്രിയിൽ അഞ്ച് വയസ്സുകാരൻ ഒറ്റയ്ക്ക് സൈക്കിൾ സഫാരി നടത്തിയതിനെതിരെ കുട്ടിയുടെ അമ്മയ്‌ക്കെതിരെ പൊലീസ് ക്രിമിനല്‍ കേസ്സ് എടുത്തു. ഫല്‍റ്റ് ബുഷ് ലിന്‍ഡന്‍ ബിലവഡ് ഈസ്റ്റ് സ്ട്രീറ്റില്‍ സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച രാത്രി 10 മണിയോടടുത്തായിരുന്നു സംഭവം.

ALSO READ: ചിദംബരം കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയിരുന്നുവെന്ന് സോളിസ്റ്റര്‍ ജനറല്‍

ഞായറാഴ്ച ഉച്ച കഴിഞ്ഞതോടെയാണ് കുട്ടിയെ കാണുന്നില്ല എന്ന് കാണിച്ച് അമ്മ പോലീസിൽ പരാതി നൽകിയത്. കുട്ടിയുടെ അച്ഛന്റെ സംരക്ഷണത്തിലായിരിക്കുമെന്നാണ് അമ്മ കരുതിയത്. ഒറ്റക്ക് സൈകിളിൽ സഞ്ചരിക്കുകയായിരുന്ന കുട്ടിയെ പോലീസ് പിടികൂടി. കുട്ടിക്ക് സ്ഥലത്തിന്റേയോ വീടിന്റേയോ അഡ്രസ്സ് നല്‍കാനായില്ല ഞായറാഴ്ച ഒരു മണിയോടെ കുട്ടിയുടെ ചിത്രം പൊതുജനങ്ങളുടെ അറിവിനായി പ്രസിദ്ധീകരിച്ചു.

ALSO READ: കുൽഭൂഷൺ ജാദവ് കേസ്: വീണ്ടും നയതന്ത്രസഹായം നൽകാനുള്ള തീവ്രശ്രമം തുടരുമെന്ന് ഇന്ത്യ

ഞായറാഴ്ച ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. കുട്ടിക്ക് പരിക്കേല്‍ക്കും വിധം അശ്രദ്ധമായി പ്രവര്‍ത്തിച്ചു എന്ന കുറ്റമാണ് അമ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും അര മൈല്‍ അകലെയായിരുന്ന കുട്ടി സൈക്കിളിൽ സഫാരി നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button