Jobs & VacanciesLatest NewsNewsEducation & Career

നേത്ര മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വ്വേദ) താല്‍ക്കാലിക നിയമനം

ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ തൊടുപുഴ ജില്ലാ ആയുര്‍വ്വേദാശുപത്രിയില്‍ നേത്ര മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വ്വേദ) തസ്തികയില്‍ പ്രതിദിന വേതന വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബി.എ.എം.എസ്, എം.ഡി ശാലക്യതന്ത്ര, റ്റി.സി.എം.സി രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി/മതം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം സെപ്തംബര്‍ 20ന് രാവിലെ 10.30ന് ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വ്വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിവരങ്ങള്‍ക്ക് ഫോണ്‍ 04862232318.

Also read : വിവിധ തസ്തികകളിൽ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിൽ അവസരം : ഉടൻ അപേക്ഷിക്കാം

Related Articles

Post Your Comments


Back to top button