Latest NewsNewsInternational

ഡോറിയന്‍ ചുഴലിക്കാറ്റില്‍ നിന്നും അതിജീവിച്ചെത്തിയ മൂന്നു വയസുകാരന് സുഹൃത്തുക്കള്‍ നല്‍കിയ സ്വീകരണം കണ്ണുനനയിക്കും- വീഡിയോ

ബഹമാസിലെ ഡോറിയന്‍ ചുഴലിക്കാറ്റിനെ അതിജീവിച്ചതിന് ശേഷം, സ്‌കൂളിലെത്തിയ മൂന്ന് വയസുകാരനെ സുഹൃത്തുക്കളില്‍ ആലിംഗനം നല്‍കിയാണ് സ്വീകരിച്ചത്. കുട്ടിയുടെ അമ്മ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം വൈറലായി. മകായി സിമ്മണ്‍സ് എന്ന മൂന്ന് വയസുകാരന്‍ സുഹൃത്തുക്കളുടെ സ്‌നേഹം കണ്ട് വിതുമ്പിക്കരഞ്ഞു. മക്കായിയുടെ അമ്മ ടെക്കര കാപ്രണ്‍ തന്നെയാണ് ഈ ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

https://www.instagram.com/p/B2MZxO5Hett/?utm_source=ig_embed

‘ഫീപോര്‍ട്ടില്‍ അനുഭവപ്പെട്ട ഡോറിയന്‍ ചുഴലിക്കാറ്റില്‍ നിന്നും അതിജീവിച്ച് ഇന്ന് ആണ് മകന്‍ സ്‌കൂളിലേക്ക് എത്തുന്നത്. അവന് അവിടെ കിട്ടിയ സ്‌നേഹമാണിതെന്നാണ്’ടെക്കര വീഡിയോയ്ക്ക് താഴെ കുറിച്ചത്. അവധിയാഘോഷിക്കാന്‍ കുടുംബവുമൊത്ത് ഗ്രാന്‍ഡ് ബഹാമയിലെ ഫ്രീപോര്‍ട്ടിലേക്ക് പോകാന്‍ തീരുമാനിച്ചതായിരുന്നു ടെക്കര. ഡോറിയന്‍ ചുഴലിക്കാറ്റ് ഫ്‌ലോറിഡ തീരത്തേക്ക് നീങ്ങിയെന്ന പ്രതീക്ഷയോടെ. എന്നാല്‍ ‘ഇത് എന്റെ ദ്വീപിലേക്ക് നേരിട്ട് വന്നു, അവിടെ എന്റെ കുടുംബം, സുഹൃത്തുക്കള്‍, എന്റെ പ്രിയപ്പെട്ടവര്‍ എന്നിവരുണ്ടായിരുന്നു,” തന്റെ അഗ്‌നിപരീക്ഷ വിവരിക്കുമ്പോള്‍ ടകര സിഎന്‍എന്നിനോട് പറഞ്ഞത് ഭയാനകമെന്നായിരുന്നു. കുറേ സാധനങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും ടെകരയ്ക്ക് തന്റെ പ്രിയപ്പെട്ടവരെ തിരിച്ചുകിട്ടി. കുടുംബത്തോടൊപ്പം ടെകര പിന്നീട് ഫ്‌ലോറിഡയിലേക്ക് മടങ്ങി.

READ ALSO: പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയപ്പോള്‍ വീണ്ടും അടുത്തു; ബന്ധം വീട്ടുകാര്‍ എതിര്‍ത്തതോടെ ബലാത്സംഗം ചെയ്തയാള്‍ക്കൊപ്പം ഒളിച്ചോടാന്‍ പെണ്‍കുട്ടി ചെയ്തത്

ഒരാഴ്ച നീണ്ടു നിന്ന ഡോറിയന്‍ ചുഴലിക്കാറ്റില്‍ ഗ്രാന്‍ഡ് ബഹാമ, അബാക്കോ ദ്വീപുകളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. ദുഷ്‌ക്കരമാണെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ പ്രദേശത്ത് തിരച്ചില്‍ തുടരുന്നുണ്ട്.

READ ALSO: നിങ്ങളെപ്പോലെ തന്നെ ഞങ്ങളും ചവറ് ലുക്കാണ്; വരലക്ഷ്‌മി ശരത്കുമാറിന്റെ വീഡിയോ വൈറലാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button