Latest NewsNewsHealth & Fitness

മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ കഴിച്ചുനോക്കൂ… ഈ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും

പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ച് കഴിച്ചാല്‍ ഇരട്ടി ഗുണമാണെന്നാണ് പറയാറ്. ചെറുപയര്‍, വന്‍പയര്‍, കടല ഇവയെല്ലാം മുളപ്പിച്ച് കഴിച്ചാല്‍ ഗുണങ്ങളേറെയാണ്. സാധാരണ നാം ഇവയൊക്കെ വേവിച്ച് കഴിക്കാറാണ് പതിവ്. എന്നാല്‍ മുളപ്പിച്ച് കഴിച്ചാല്‍ ഗുണം ഇരട്ടിയിലധികമാകുന്നു. പലപ്പോഴും നാം ഈ സത്യാവസ്ഥ അറിയാറില്ല.

മുളപ്പിച്ച ചെറുപയര്‍ സ്ഥിരമായി കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. ശരീരത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്ന പല പോഷക മൂല്യങ്ങളും പയറില്‍ അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, മലബന്ധം എന്നിവ അകറ്റാന്‍ ഇത് സഹായിക്കുന്നു. രാവിലെ വ്യായാമത്തിന് ശേഷം അല്‍പം മുളപ്പിച്ച ചെറുപയര്‍ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ ഏറെ ഉത്തമാണ്.

ALSO READ: ബ്രോക്കോളിയുടെ അത്ഭുതഗുണങ്ങൾ

green gram
green gram

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ കഴിക്കുന്നത് സഹായിക്കുന്നു. ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിര്‍ത്തുന്നതിനും ഇത് ഏറെ ഉത്തമമാണ്. ഇന്ന് മിക്കവര്‍ക്കിടയിലും അസിഡിറ്റി കണ്ടുവരുന്ന സാഹചര്യത്തില്‍ ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്താനാവുന്ന ഭക്ഷണമാണിത്. ഇത് ഇല്ലാതാക്കാന്‍ മുളപ്പിച്ച പയറിലെ പോഷകങ്ങള്‍ സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍. കാലറി കുറവും പോഷകങ്ങള്‍ കൂടുതലുമാണിതില്‍ . അതിനാല്‍ തന്നെ ഭാരം വര്‍ദ്ധിക്കുമെന്ന പേടിയും വേണ്ട. കൂടാതെ ഇവയില്‍ നാരുകള്‍ ധാരാളം ഉണ്ട്. ഇത് വിശപ്പ് വര്‍ദ്ധിപ്പിക്കുന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനം തടയുന്നു. അതുകൊണ്ടുതന്നെ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനാകും.മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്‌സിഡന്റുകള്‍ മുളപ്പിച്ച പയറിലുണ്ട്. വാര്‍ധക്യത്തിന് കാരണമാകുന്ന ഡി.എന്‍.എകളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു. ഇവയിലെ ആന്റി ഓക്‌സിന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ നാശം തടയുന്നു.

ALSO READ: നിങ്ങള്‍ക്ക് പ്രമേഹരോഗമുണ്ടോ? എങ്കില്‍ ഈ ഭക്ഷണങ്ങളോട് ‘നോ’ പറയരുതേ…

ഫാറ്റി ലിവര്‍ പോലുള്ള പ്രശ്‌നമുള്ളവര്‍ ചെറുപയര്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കരള്‍ രോഗങ്ങള്‍ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം വളരെ നല്ലതാണ് ഇത്. പൊട്ടാഷ്യവും ഫൈബറും ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ മുളപ്പിച്ച പയര്‍ കഴിക്കുന്നത് ഗുണകരമാണ്. ജീവകം എ ധാരാളം ഉള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും നല്ലത്. മുളപ്പിച്ച പയറിലെ നിരോക്‌സീകാരികള്‍ ഫ്രീറാഡിക്കലുകളില്‍ നിന്നും കണ്ണിലെ കോശങ്ങളെ സംരക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button