Latest NewsIndiaNews

എ.ഐ.എ.ഡി.എം.കെ നേതാവിന്റെ ഹോര്‍ഡിങ് മറിഞ്ഞ് വീണ് യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ: എഐഎഡിഎംകെയുടെ ഹോര്‍ഡിങ് ഇളകി വീണ് യുവതിക്ക് ദാരുണാന്ത്യം. ചെന്നൈയില്‍ ഐടി ഉദ്യോഗസ്ഥയായ യുവതിയാണ് മരിച്ചത്. റോഡിലെ ഡിവൈഡറില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ഹോര്‍ഡിങ് പതിച്ചുണ്ടായ അപകടത്തില്‍. ക്രോംപെട്ട് സ്വദേശിനി ശുഭശ്രീ(22)യാണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി രംഗത്തെത്തി.

READ ALSO: മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ കഴിച്ചുനോക്കൂ… ഈ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും

സ്‌കൂട്ടറില്‍ പോവുകയായിരുന്ന ശുഭശ്രീയുടെ മുകളിലേക്ക് ഹോര്‍ഡിങ് മറിഞ്ഞു വീഴുകയായിരുന്നു. റോഡില്‍ വീണ ശുഭശ്രീയുടെ മുകളിലൂടെ പിന്നാലെ വന്ന ടാങ്കര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ടാങ്കര്‍ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കും ഇയാള്‍ക്കെതിരെ കേസെടുത്തു. ഹോര്‍ഡിങ് നിര്‍മിച്ചു നല്‍കിയ പ്രസ് താല്‍ക്കാലികമായി സീല്‍ ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം, മുന്‍ മുഖ്യമന്ത്രി ജയലളിത തുടങ്ങിയവരുടെ ചിത്രങ്ങള്‍ നിരയായി സ്ഥാപിച്ച ഹോര്‍ഡിങ്ങുകളിലുണ്ട്. അനധികൃതമായാണ് ഇവ സ്ഥാപിച്ചതെന്ന് കണ്ടെത്തി.

READ ALSO: ഇടതു മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി

എഐഎഡിഎംകെയുടെ പ്രാദേശികനേതാവ് സി ജയഗോപാല്‍ കുടുംബത്തിലെ വിവാഹച്ചടങ്ങിനോടനുബന്ധിച്ചാണ് ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചത്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കള്‍ വിവാഹത്തിനെത്തുന്നത് മുന്‍നിര്‍ത്തിയാണ് ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചത്. എന്നാല്‍ പൊലീസ് എഫ്‌ഐആറില്‍ പരസ്യ ഹോര്‍ഡിങിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ഇതിലാണ് ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്.

READ ALSO: ഏഴുവയസുകാരന്റെ കണ്‍മുന്‍പില്‍ മാതാപിതാക്കള്‍ക്ക് ദാരുണാന്ത്യം; സംഭവമിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button