Latest NewsNewsIndia

എസ്ബിഐ: ഒക്ടോബര്‍ മുതല്‍ പുതിയ സേവന നിരക്ക്

മുംബൈ: ഒക്ടോബര്‍ മുതല്‍ പുതിയ സേവന നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് എസ്ബിഐ. ഇത് പ്രകാരം ശരാശരി പ്രതിമാസ ബാലന്‍സിലും അതിന്റെ പിഴയിലും ഇളവു വരുത്തും.

ALSO READ: മരട് ഫ്ലാറ്റ് പൊളിച്ചു നീക്കൽ: മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ..? ഷമ്മി തിലകൻ പ്രതികരിക്കുന്നു

മിനിമം ബാലന്‍സിന്റെ പകുതി പോലും അക്കൗണ്ടില്‍ ഇല്ലെങ്കില്‍ 10 രൂപ പിഴയും ജിഎസ്ടിയും ഈടാക്കും. നഗരം, അര്‍ധനഗരം, ഗ്രാമം എന്നിങ്ങനെ മൂന്നായി തിരിച്ചാണ് സേവന നിരക്ക് ഈടാക്കുന്നത്. നിലവില്‍ അക്കൗണ്ടില്‍ ശരാശരി ബാലന്‍സ് 5000 രൂപയാണ് വേണ്ടത്. ഇളവു വരുന്നതോടെ ഇത് 3000 രൂപയായി കുറയും.

എന്‍ഇഎഫ്ടി , ആര്‍ടിജിഎസ് തുടങ്ങിയ സംവിധാനങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാണ് ചെയ്യുന്നതെങ്കില്‍ സേവന നിരക്ക് ഈടാക്കില്ല. 75 ശതമാനത്തില്‍ കുറവാണ് മിനിമം ബാലന്‍സ് എങ്കില്‍ 15 രൂപ പിഴ ചുമത്തും.

ALSO READ: പാകിസ്ഥാനെതിരെ മുദ്രാവാക്യം വിളിച്ച വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അര്‍ധ നഗര മേഖലകളില്‍ ബാലന്‍സ് 50 ശതമാനം ഇല്ലെങ്കില്‍ 7.50 രൂപ പിഴയും ഒപ്പം ജിഎസ് ടിയും ചുമത്തും. അര്‍ധ നഗരങ്ങളില്‍ മിനിമം ബാലന്‍സ് 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയുമാണ് അക്കൗണ്ടില്‍ വേണ്ടത്.

ഗ്രാമ മേഖലകളില്‍ എസ്ബിഐ അക്കൗണ്ടുള്ളവര്‍ക്ക് യഥാക്രമം അഞ്ച് രൂപയും 7.50 രൂപയുമാണ് പിഴ. ജിഎസ്ടിയും ചേര്‍ത്താകും നിരക്ക് ഈടാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button