Latest NewsSaudi ArabiaGulf

ഹിജാബ് ധരിക്കാതെ ഫാഷന്‍ വസ്ത്രങ്ങളിഞ്ഞ് യുവതികള്‍ നിരത്തില്‍; സൗദി അറേബ്യയില്‍ യുവതികളുടെ പുതുവിപ്ലവം

റിയാദ്: സൗദി അറേബ്യ അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യത്തെ നിയമങ്ങള്‍ ചെറിയ തോതിലെങ്കിലും ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. എങ്കിലും വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. സ്ത്രീകളെല്ലാം ഹിജാബ് ധരിച്ച്‌ വേണം നിരത്തിലിറങ്ങാന്‍ എന്ന രീതി ഇപ്പോഴും തുടര്‍ന്ന് കൊണ്ട് പോരുന്നു. ശരീയത്ത് നിയമം ഏറ്റവും കര്‍ശനമായി നടപ്പാക്കുന്ന ഇസ്ലാം രാജ്യമാണ് സൗദി അറേബ്യ. ഇസ്ലാം നിയമപ്രകാരം പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ക്ക് സൗദി ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ശരീരം മുഴുവനായി മറയ്ക്കുന്ന കറുത്ത വസ്ത്രങ്ങളാണ് പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് അനുവദിച്ചിരുന്ന വസ്ത്രം. ഇസ്ലാം വിശ്വാസം അനുസരിച്ച്‌ ദൈവഭക്തിയുടെ ചിഹ്നം കൂടിയായി ആണ് ഈ വസ്ത്രത്തെ കരുതിയിരുന്നത്. എന്നാൽ ശിരോവസ്ത്രങ്ങളും മേല്‍വസ്ത്രങ്ങളുമല്ല തങ്ങള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കുമെന്ന് പ്രഖ്യാപിച്ച്‌ ഒരു കൂട്ടം സൗദി യുവതികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം തരംഗമായി മാറുന്നത്. ഹൈഹീല്‍ ചെരുപ്പും വെസ്റ്റേണ്‍ ഡ്രസും ധരിച്ച്‌ മാളുകളിലും പൊതുനിരത്തുകളിലും തിരുത്തല്‍ വാദികളായ സൗദി യുവതികള്‍ സജീവമായി കഴിഞ്ഞു.

കുറച്ച്‌ കാലം മുന്‍പ് ഇങ്ങനെയുള്ളവരെ പൊതുസ്ഥലങ്ങളില്‍ പ്രവേശിപ്പിക്കുകയില്ലായിരുന്നു. കൂടാതെ സൗദിയിലെ മത പൊലീസ് അറസ്റ്റ് ചെയ്യുന്നതും സ്ഥിരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വസ്ത്ര ധാരണത്തില്‍ ചെറിയ ഇളവ് വരുത്തുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതോടെ ഇവരെ അറസ്റ്റ് ചെയ്യാനും മടിച്ചിരിക്കുകയാണ് പൊലീസ്. ഇപ്പോഴിതാ റിയാദ് മാളിലൂടെ തലമുണ്ട് ഇല്ലാതെ നടന്ന് പോയ മഷേല്‍ അല്‍ ജലൗദിനെപ്പറ്റിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്.ഹ്യൂമന്‍ റിസോഴ്സ് സ്പെഷ്യലിസ്റ്റായ ജലൗദ് ഓറഞ്ച് നിറത്തിലുള്ള ടോപ് മാത്രം ധരിച്ചാണ് പുറത്തിറങ്ങിയത്.

ഇതോടെ മാളിലിരുന്നവര്‍ എല്ലാം പുരികം ചുളിച്ചും രൂക്ഷമായും നോക്കാന്‍ ആരംഭിച്ചു. ചിലര്‍ നിങ്ങള്‍ സെലിബ്രിറ്റിയാണോ എന്ന് ചോദിച്ചതോടെ അല്ലെന്നും താന്‍ ഒരു സാധാരണ സൗദി പൗരനാണെന്നും ജലൗദ് പറഞ്ഞു. പക്ഷേ ഇതേ സമയം തന്നെ തനിക്ക് മോശമായ അനുഭവമുണ്ടായെന്നും അവര്‍ പറഞ്ഞു. മാളില്‍ കൂടി നടക്കുന്ന സമയത്ത് ഒരു സ്ത്രീ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.എന്നാല്‍ ജോലി ചെയ്യുന്ന സമയത്ത് താന്‍ തലമുണ്ട് ധരിക്കാന്‍ നിര്‍ബന്ധയാണെന്നും അല്ലെങ്കില്‍ ജോലി പോകുമെന്നും അവര്‍ പറയുന്നു. ഈ അടുത്ത കാലത്ത് സൗദിയില്‍ തലമുണ്ട് ഉപേക്ഷിച്ച്‌ പുറത്തിറങ്ങിയ ചുരുക്കം ചില സ്ത്രീകളില്‍ ഒരാളാണ് ജലൗദ്.

ഇത്തരമൊരു മാറ്റം സൗദിയിലെ യുവസമൂഹത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് വീര്യം പകരുന്നതാണ്. സൗദിയില്‍ എത്തുന്ന മറ്റു മതക്കാര്‍ക്കും വസ്ത്രധാരണത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, സൗദിയിലെ സ്ത്രീകള്‍ക്കുള്ള വസ്ത്രധാരണത്തില്‍ ചില ഇളവുകള്‍ നല്‍കാന്‍ ആലോചനയുണ്ടെന്ന് സൗദി ഭരണാധികാരി മുഹമ്മദ് ബില്‍ സല്‍മാന്‍ കഴിഞ്ഞ വര്‍ഷം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍, ഇതില്‍ തുടര്‍ നടപടിയൊന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് ഒരുകൂട്ടം യുവതികള്‍ സോഷ്യല്‍മീഡിയ വഴി മോഡണ്‍ വസ്ത്രങ്ങള്‍ ധരിച്ചുള്ള ചില ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു

പ്രതിഷേധം ആരംഭിച്ചത്.25 വയസുകാരി മനാഹേല്‍ അല്‍ ഖ്വതാബിയും തന്റെ വ്‌സ്ത്രധാരണത്തിനുള്ള സ്വാതന്ത്യം പ്രഖ്യാപിച്ചു നിരത്തില്‍ ഇറങ്ങി. ജീന്‍സ് മോഡല്‍ പാന്റ്‌സും ടീ ഷര്‍ട്ടും ധരിച്ചായിരുന്നു മാനാഹേലിന്റെ പൊതുഇടങ്ങളിലെ സഞ്ചാരം. ജൂലൈ മാസത്തില്‍ ശിരോവസ്ത്രവും മേലങ്കിയും ധരിക്കാതെ എത്തിയ മാനാഹേലിനെ റിയാദിലെ ഒരു മാളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ഇതിന്റെ വിഡീയോ മനാഹേല്‍ തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇതേത്തുടര്‍ന്ന് കൂടുതല്‍ യുവതികള്‍ വസ്ത്രധാരണത്തിലുള്ള നിയന്ത്രണം നീക്കാനുള്ള പോരാട്ടത്തിനു സന്നദ്ധത അറിയിക്കുകയും ചെയ്തു.

ശിരോവസ്ത്രവും മേല്‍വസ്ത്രവും ഒരു നിയമത്തിന്റെയും പേരില്‍ ധരിക്കാനില്ലെന്നും സ്ത്രീകള്‍ക്ക് മാന്യമെന്നും അനുയോജ്യമെന്നും കരുതുന്ന വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്നുമാണു സൗദിയിലെ ഈ യുവതികളുടെ പ്രഖ്യാപനം. എന്നാല്‍, സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിനടക്കം അനുമതി നല്‍കിയ സൗദി ഭരണകൂടം യുവതികളുടെ പുതിയ ആവശ്യത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല..

shortlink

Related Articles

Post Your Comments

Related Articles


Back to top button