Latest NewsNewsInternational

17 കാരനായ വിദ്യാര്‍ത്ഥിയുമായി അധ്യാപിക ലൈംഗിക ബന്ധത്തിലും ഓറൽ സെക്‌സിലും ഏര്‍പ്പെട്ടത് 8 ലേറെ തവണ; ഒടുവില്‍ പിടിയിലായപ്പോള്‍ വിചിത്രമായ വാദം

കെന്റക്കി•വിദ്യാര്‍ത്ഥിയുമായി നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പിടിയിലായ അധ്യാപിക, താന്‍ പ്രായപൂര്‍ത്തിയാകാത്തയാളുമായി സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്ന അവകാശവാദവുമായി രംഗത്ത്.

2018 ജൂണിലാണ് ഹാലെ റീഡ് എന്ന 37 കാരി അറസ്റ്റിലായത്. അറസ്റ്റിലാകുന്നതിന് മുന്‍പ് 17 കാരനായ വിദ്യാര്‍ത്ഥിയുമായി എട്ടിലേറെ തവണ സ്കൂള്‍ പരിസരത്ത് വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് ആരോപണം.

ഒന്നിലധികം ബലാത്സംഗങ്ങൾ, പ്രകൃതി വിരുദ്ധ ബന്ധം, പ്രായപൂർത്തിയാകാത്ത ഒരാളുമായി നിയമവിരുദ്ധമായി ഇടപാട് തുടങ്ങിയ കുറ്റങ്ങളാണ് റീഡിനെതിരെ ചുമത്തിയിരിക്കുന്നത്. വിവാഹിതയായ റീഡിന് കുട്ടികളുമുണ്ട്.

Teacher

അതേസമയം, കോടതിയിൽ സമർപ്പിച്ച ഹർജിയിൽ, സംസ്ഥാന നിയമപ്രകാരം ഒരു ലൈംഗിക ബന്ധത്തിന് സമ്മതം നൽകാൻ വിദ്യാർത്ഥിക്ക് പ്രായമുണ്ടെന്ന് റീഡ് വാദിക്കുന്നു. അതായത് കെന്റക്കിയിലെ ഭരണഘടന പ്രകാരം റീഡിന്റെ അവകാശങ്ങൾ അറസ്റ്റിലായപ്പോൾ ലംഘിക്കപ്പെട്ടുവെന്നാണ് ഹര്‍ജിയിലെ വാദം.

2018 ഏപ്രിൽ മുതൽ ജൂൺ വരെ സ്‌കൂൾ സ്വത്തിൽ എട്ട് തവണ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിലും ഓറൽ സെക്‌സിലും ഏർപ്പെട്ടതായി റീഡ് സമ്മതിച്ചതായി ഓൾഡ്‌ഹാം കൗണ്ടി പോലീസ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button