UAENewsGulf

വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹം യുഎഇയിലെത്തിച്ചു

അബുദാബി : വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹം യുഎഇയിലെത്തിച്ചു. യെമനിൽ കഴിഞ്ഞ ദിവസമുണ്ടായ സൈനിക നടപടിക്കിടെ മരിച്ച ആറു സൈനികരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച അബുദാബിയിലെ അൽ ബതീൻ വിമാനത്താവളത്തിൽ യുഎഇ  എത്തിച്ചത്. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അടക്കമുള്ളവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

Also read : ഒമാനിൽ ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു : മൂന്ന് മരണം

സംഘട്ടനത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ക്യാപ്റ്റൻ സഈദ് അഹമ്ദ് റാഷിദ് അൽ മൻസൂരി, വാറന്റ് ഓഫിസർമാരായ അലി അബ്ദുല്ല അഹ്മദ് അൽ ധൻഹാനി, സായിദ് മുസല്ലം സുഹൈൽ അൽ അംരി, സാലിഹ് ഹസ്സൻ സാലിഹ് ബിൻ അംറോ, നാസർ മുഹമ്മദ് അൽ കാബി, സെയ്ഫ് ദാഹി റാഷിദ് അൽ തുനൈജി എന്നിവരാണ് മരിച്ചത്. മരിച്ച സൈനികരുടെ കുടുംബത്തെ സായുധസേന അനുശോചനം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button