Latest NewsNewsInternational

തങ്ങളുടെ സൈന്യം ദുർബലമല്ല; ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ

ഇ​സ്ലാ​മാ​ബാ​ദ്: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി വീണ്ടും പാകിസ്ഥാൻ. പാകിസ്ഥാ​ന്‍ റെ​യി​ല്‍​വേ മ​ന്ത്രി ഷെ​യ്ഖ് റാ​ഷി​ദ് അ​ഹ​മ്മ​ദ് ആണ് ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ ദു​ര്‍​ബ​ല​മായിരിക്കാം. എന്നാൽ സൈന്യം ദുർബലരല്ലെന്ന് റാ​ഷി​ദ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.​ താ​ന്‍ ഒ​റ്റ​യാ​ള്‍ സൈ​ന്യ​മാ​ണെ​ന്നും ഇ​ന്ത്യ​യോ​ട് മാ​ത്രം പോ​രാ​ടാ​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

Read also: മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ പ്രധാനമന്ത്രിയുടെ സ്വപ്‌നം സഫലമായി : ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര നിലവാരമുള്ള ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ വിദേശത്തേയ്ക്ക്

ദു​ര്‍​ബ​ല​മാ​യേ​ക്കാ​വു​ന്ന പാ​കി​സ്ഥാ​ന്‍റെ സമ്പദ് വ്യ​വ​സ്ഥ​യെ ഇ​ന്ത്യ തെ​റ്റി​ദ്ധ​രി​ക്ക​രു​ത്. കാശ്മീ​രി​ലെ ആ​ളു​ക​ളോ​ട് ഞങ്ങൾക്ക് പ്രതിബദ്ധതയുണ്ടെന്നും റാഷിദ് കൂട്ടിച്ചേർത്തു. ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ത​മ്മി​ല്‍ ഉ​ട​ന്‍ യു​ദ്ധം ന​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും നേ​ര​ത്തെ റാ​ഷി​ദ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button