KeralaLatest NewsNews

ഡ്യൂട്ടിക്കിടെ കൈത്തണ്ടയില്‍ പിടിമുറുക്കിയ കൈകള്‍ക്ക് അവര്‍ താങ്ങായി, വഴിയാത്രക്കാരനെ മരണത്തില്‍ നിന്നും രക്ഷിച്ചത് പോലീസുകാരിയുടെ സമയോചിത ഇടപെടല്‍

കൊച്ചി: മരണത്തിന്റെ പിടിയില്‍ നിന്നും വയോധികന്റെ ജീവന്‍ തിരിച്ചുപിടിച്ചത് വനിതാ പോലീസുദ്യോഗസ്ഥയുടെ സമയോചിത ഇടപെടല്‍. ഇടപ്പള്ളി ഈസ്റ്റ് ട്രാഫിക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മഹിളാമണിയാണ് ഹൃദയാഘാതം സംഭവിച്ച വഴിയാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. പോണേക്കര മാനംഞ്ചാത്ത് വീട്ടില്‍ കെ.വി.ബാബുവിനായിരുന്നു വെള്ളിയാഴ്ച കലൂരില്‍ വെച്ച് ഹൃദയാഘാതമുണ്ടായത്. വെള്ളിയാഴ്ച രാവിലെ 10. 30നായിരുന്നു സംഭവം. ഈ സമയം കലൂരില്‍ ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു മഹിളാമണി.

ALSO READ:മരണശേഷവും ഒരുവര്‍ഷംവരെ മനുഷ്യശരീരം ചലിക്കും; ഞെട്ടിക്കുന്ന കണ്ടെത്തൽ ഇങ്ങനെ

രാവിലെ മാര്‍ക്കറ്റില്‍നിന്നും സാധനങ്ങള്‍ വാങ്ങിയ ബാബു റോഡ് മുറിച്ച് കടക്കാന്‍ മഹിളാമണിയുടെ സഹായം തേടി. നടക്കുന്നതിനിടെ അദ്ദേഹം പ്രാണവേദനയോടെ മഹിളാമണിയുടെ കൈത്തണ്ടയില്‍ കൈകളില്‍ മുറുകെ പിടിക്കുകയായിരുന്നു. ആദ്യം ഒന്നു പകച്ചെങ്കിലും നെഞ്ചു വേദനിക്കുന്നെന്നു പറഞ്ഞതോടെ റോഡിനു സമീപത്തായി ഇരുത്തി. സമീപത്തെ ഹോട്ടലില്‍നിന്നു വെള്ളം വാങ്ങി കൊടുത്തെങ്കിലും ഛര്‍ദിച്ചു. ബോധം മറയുന്നതിനു മുന്‍പ് ബാബുവില്‍നിന്നു ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ മഹിളാമണി വാങ്ങി വിവരം നല്‍കി. ഉടന്‍ ഓട്ടോ വിളിച്ച് ബാബുവിനെ ആശുപത്രിയിലെത്തിച്ചു.

ALSO READ:ജോസ് ടോം കക്കൂസ് നിർമ്മിക്കുന്നതിന് വരെ കമ്മീഷൻ വാങ്ങുന്നയാൾ; എംഎം മണി

അത്യാഹിത വിഭാഗത്തിലെ പരിശോധനയില്‍ ബാബുവിന്റെ ഹൃദയത്തില്‍ രണ്ട് ബ്ലോക്ക് ഉണ്ടെന്നും പെട്ടെന്ന് എത്തിച്ചതിനാല്‍ രക്ഷിക്കാനായിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അപ്പോഴേക്കും മഹിളാമണി അറിയിച്ചതിനുസരിച്ചു ബാബുവിന്റെ ഭാര്യയും മക്കളും ആശുപത്രിയിലെത്തി. ബന്ധുക്കളെത്തിയശേഷമാണു മഹിളാമണി തിരിച്ച് സ്റ്റേഷനിലെത്തിയത്. ആന്‍ജിയോഗ്രാം കഴിഞ്ഞ് ഇപ്പോള്‍ വിശ്രമത്തിലാണ് ബാബു.

റോഡില്‍ കൊഴിഞ്ഞുപോകുമായിരുന്ന അപരിചിതനായ ഒരുമനുഷ്യനെ താങ്ങിയെടുത്ത് ജീവിതത്തിലേക്ക് തിരികെയെത്തിച്ച മഹിളാമണിക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. സഹപ്രവര്‍ത്തകരും ട്രാഫിക് എസി ഫ്രാന്‍സിസ് ഷെല്‍ബി ഉള്‍പ്പെടെയുള്ളവരും വിളിച്ച് അഭിനന്ദിച്ചു. ബാബുവിന്റെ കുടുംബാംഗങ്ങളും നന്ദി പറഞ്ഞു. 19 വര്‍ഷമായിേെ പോലീസ് സേനയിലുള്ള മഹിളാമണി ഇടപ്പള്ളി ഈസ്റ്റ് ട്രാഫിക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ്. ചേര്‍ത്തല സ്വദേശിയായ ഇവര്‍ കുടുംബസമേതം എറണാകുളത്തെ പൊലീസ് ക്വാര്‍ട്ടേഴ്സിലാണു താമസം.

ALSO READ:സ്കാൻ ചെയ്യുന്നതിനിടെ ഗർഭസ്ഥ ശിശുവിന്റെ മുഖം കണ്ട് ഞെട്ടിത്തരിച്ച് ഗർഭിണി

shortlink

Related Articles

Post Your Comments

Related Articles


Back to top button