Latest NewsKeralaIndia

ചതയ ദിനത്തിൽ ബാറിൽ മദ്യത്തിനെത്തി, അവധിയാണെന്ന് പറഞ്ഞ ബാർ ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന എസ്.എഫ്.ഐ നേതാക്കളെ പോലീസ് തിരയുന്നു

തൊടുപുഴ : ചതയ ദിനത്തിൽ മദ്യം ചോദിച്ചെത്തിയ എസ്.എഫ്.ഐ നേതാക്കൾ മദ്യം ലഭിക്കാത്തതിന് ബാർ ജീവനക്കാരനെ മർദ്ദിച്ച് പണം കവർന്നു. എസ്.എഫ്.ഐയുടെ ഇടുക്കി ജില്ലാ തല നേതാക്കളാണ് തൊടുപുഴയിലെ ബാറിലെത്തി മദ്യം ആവശ്യപ്പെട്ടതും അക്രമം നടത്തിയതും. പുലർച്ചെ ഒരു മണിക്ക് ശേഷമെത്തിയ സംഘമാണ് മദ്യം ആവശ്യപ്പെട്ടത്. എന്നാൽ ഈ സമയത്ത് മദ്യം നൽകാൻ കഴിയില്ലെന്ന് ബാർ ജീവനക്കാരൻ പറഞ്ഞു.

തുടർന്ന് ഇയാളെ പിടിച്ചു വച്ച് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ കാണാം.ഇയാളുടെ പക്കലുണ്ടായിരുന്ന 22,000 രൂപയും അക്രമികൾ പിടിച്ചു പറിച്ചു. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവും ഇവർക്കൊപ്പമുണ്ടായിരുന്നതായും പറയപ്പെടുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

അതേസമയം കേസ് ഒതുക്കിത്തീർക്കാൻ സിപിഎം നേതാക്കൾ‌ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതായാണ് സൂചന. എന്നാൽ കേസുമായി മുന്നോട്ടു പോകാനാണ് ബാർ ജീവനക്കാരന്റെ തീരുമാനമെന്നറിയുന്നു. കേസ് ഒഴിവാക്കാൻ രാത്രിയും മദ്ധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നതായാണ് ‌റിപ്പോർട്ട്.

shortlink

Post Your Comments


Back to top button