Latest NewsKeralaNattuvarthaNews

ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു

ആലപ്പുഴ : ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു. ആലപ്പുഴ വള്ളിക്കുന്നത്ത്. എസ്എഫ്ഐ ചാരുംമൂട് ഏരിയാ കമ്മിറ്റിയംഗം വള്ളികുന്നം കടുവിനാൽ രാഹുൽ നിവാസിൽ രാകേഷ് കൃഷ്ണൻ (22), ഇലിപ്പക്കുളം കണ്ടളശേരിൽ ബൈജു (23), കടുവിനാൽ കളത്തിൽവീട്ടിൽ വിഷ്ണു (23), എന്നിവർക്കാണ് വെട്ടേറ്റത്.

Also read : ആ​റ​ര​യ്ക്ക് ടോ​ക്ക​ണ്‍ കൊ​ടു​ക്കു​മെ​ന്ന് അറിയിപ്പ്: ബെ​വ് ക്യൂ ആപ്പ് ഇപ്പോഴും പണിമുടക്കിൽ

വള്ളികുന്നം പള്ളിവിള ജംങ്ഷന് സമീപമാണ് ആക്രമണം ഉണ്ടായത്.  രണ്ട് വീടുകൾ തകർത്തു. ഗുരതരമായി വെട്ടേറ്റ എസ്എഫ്ഐ ചാരുംമൂട് ഏരിയാ കമ്മിറ്റിയംഗം രാകേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും, ബൈജുവിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആർഎസ്എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. ആക്രമണത്തില്‍ നാല് പേർക്കെതിരെ കേസ്സെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button