Latest NewsNewsIndia

ആത്മഹത്യയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: ആത്മഹത്യ സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. വാര്‍ത്തകള്‍ ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് പ്രസ് കൗണ്‍സില്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ആറ് മാര്‍ഗ നിര്‍ദേശങ്ങളാണ് പ്രധാനമായും മാധ്യമങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ നല്‍കുന്നത്. 2017ലെ മാനാസികാരോഗ്യ ആക്ട് പ്രകാരം മാധ്യമങ്ങള്‍ കര്‍ശനമായും പാലിക്കേണ്ട നിര്‍ദേശങ്ങളാണ് ഇവയെന്നാണ് പ്രസ് കൗണ്‍സില്‍ സര്‍ക്കുലറില്‍ പറയുന്നത്.

ALSO READ: സൗദിയിൽ മലയാളി രക്തം വാര്‍ന്ന് മരിച്ച നിലയില്‍

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രധാന നിര്‍ദേശങ്ങള്‍

1. ആത്മഹത്യ വാര്‍ത്തകള്‍ക്ക് അമിത പ്രധാന്യം നല്‍കാനോ അവ ആവര്‍ത്തിച്ച് ഉപയോഗിക്കാനോ പാടില്ല.

2. ആത്മഹത്യ എല്ലാ പ്രശ്‌നത്തിനും പരിഹാരമാണെന്നോ, അതില്‍ താല്‍പ്പര്യമുണ്ടാക്കുന്ന രീതിയിലോ വാര്‍ത്തകള്‍ നല്‍കരുത്. ആത്മഹത്യയെ ലളിതവത്കരിക്കരുതെന്നും നിര്‍ദേശമുണ്ട്.

3. വാര്‍ത്തയില്‍ ആത്മഹത്യ രീതികള്‍ വിശദമാക്കരുത്.

4. ആശ്ചര്യമുണ്ടാക്കുന്ന രീതിയിലുള്ള തലക്കെട്ടുകള്‍ ആത്മഹത്യ വാര്‍ത്തയ്ക്ക് നല്‍കരുത്

5. ചിത്രങ്ങള്‍, വീഡിയോകള്‍, സോഷ്യല്‍ മീഡിയ ലിങ്കുകള്‍ എന്നിവ ആത്മഹത്യ വാര്‍ത്തകളില്‍ ഉപയോഗിക്കരുത്.

ഇതിനൊപ്പം തന്നെ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തികളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അയാളുടെ അനുവാദം വേണമെന്നും പ്രസ് കൗണ്‍സില്‍ നിര്‍ദേശിക്കുന്നുണ്ട്.

ALSO READ: നാലുവയസുകാരിയുടെ മരണത്തിന് പിന്നില്‍ പിതാവിന്റെ ആദ്യഭാര്യ; ക്രൂരമായ കൊലപാതകത്തിന്റെ കാരണം ഞെട്ടിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button