Latest NewsKeralaIndia

‘മതസ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ന്യൂനപക്ഷ അവകാശം ലംഘിക്കുകയും ചെയ്തു’: മലയാളി വൈദികന്‍ ഫാ. ബിനോയ് ജോണിന്റെ അറസ്റ്റിനെതിരെ കേന്ദ്രത്തിനു പരാതിയുമായി ഡീൻ കുര്യാക്കോസ്

'നാലുവര്‍ഷമായി ധ്യാനകേന്ദ്രം നടത്തുന്ന ഫാ. ബിനോയ് ആദിവാസികളുടെ ഭൂമി കൈയേറിയെന്നും മതപരിവര്‍ത്തനം നടത്തിയെന്നുമാണ് പോലീസ് ആരോപിക്കുന്നത്.

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഫാ. ബിനോയ് ജോണിനെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍, ദേശീയ ന്യൂനപക്ഷ കമ്മിഷന്‍, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ക്ക് ഡീന്‍ കുര്യാക്കോസ് എം.പി. കത്തുനല്‍കി. മതസ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ന്യൂനപക്ഷ അവകാശം ലംഘിക്കപ്പെടുകയും ചെയ്തെന്നും ഡീന്‍ കുറ്റപ്പെടുത്തി.

തിങ്കളാഴ്ച ഘോണ്ട ജയിലിലെത്തി ഫാ. ബിനോയിയെ സന്ദര്‍ശിക്കുമെന്നും ഡീന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.വൈദികന്റെ അറസ്റ്റ് അതിക്രൂരമായ മനുഷ്യാവകാശ ലംഘനമാണെന്നും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘നാലുവര്‍ഷമായി ധ്യാനകേന്ദ്രം നടത്തുന്ന ഫാ. ബിനോയ് ആദിവാസികളുടെ ഭൂമി കൈയേറിയെന്നും മതപരിവര്‍ത്തനം നടത്തിയെന്നുമാണ് പോലീസ് ആരോപിക്കുന്നത്. വ്യാജ ആരോപണമാണിത്’.

‘വൈദികന്‍ നടത്തുന്ന സ്ഥാപനം അടച്ചുപൂട്ടിക്കുക എന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യം. സംഭവത്തില്‍ പോലീസും ഭരണകൂടവും ഒത്തുകളിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ചെയ്തിട്ടില്ല. ഡോക്ടറെ കാണിച്ച്‌ വൈദ്യപരിശോധന നടത്താതെ വ്യാജമായ ശാരീരികക്ഷമത സര്‍ട്ടിഫിക്കറ്റാണ് പോലീസ് ഹാജരാക്കിയത്’- ഡീൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button