KeralaLatest NewsNews

കടം കയറി നില്‍ക്കുമ്പോള്‍ ഭാഗ്യദേവതയുടെ കടാക്ഷം; യാഥാര്‍ത്ഥ്യമായത് അഞ്ചുവര്‍ഷത്തെ സ്വപ്നം

പാമ്പാടി: കടക്കെണിയില്‍ നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി ഭാഗ്യം തേടിവന്നതിന്റെ സന്തോഷത്തിലാണ് കോട്ടയം പാമ്പാടി സ്വദേശി ബിജുമോന്‍. 5വര്‍ഷമായി എടുത്ത ലോട്ടറി ടിക്കറ്റുകള്‍ വീടിനുള്ളില്‍ സൂക്ഷിച്ചു വയ്ക്കുമ്പോള്‍ എന്നെങ്കിലും തന്നെ തേടി ഭാഗ്യമെത്തുമെന്ന് ചെത്ത് തൊഴിലാളിയായ എം.ജി.ബിജുമോന് അറിയാമായിരുന്നു. എന്നാല്‍ ആ ദിനം എത്തിയത് തികച്ചും അപ്രതീക്ഷിതമായാണെന്ന് മാത്രം. സംസ്ഥാന ഭാഗ്യക്കുറിയുടെ പൗര്‍ണമി ലോട്ടറിയിലൂടെയാണ് പൊത്തന്‍പുറം മാക്കല്‍തടത്തില്‍ ഭവനത്തിലേക്കു 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനവുമായി ഭാഗ്യം കടന്നു വന്നത്.

ALSO READ: ഓഹരി വിപണിയിൽ ഇന്നും തളർച്ച : വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ

കോട്ടയം പാമ്പാടി മഞ്ഞാടി ഷാപ്പിലെ ചെത്തുതൊഴിലാളിയായ ബിജുമോന്‍ (43) ജോലിക്കു ശേഷം കാളച്ചന്ത ജംക്ഷനില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തിരുന്നു. വീട്ടിലേക്കു വഴിക്കുള്‍പ്പെടെ സ്ഥലം വാങ്ങേണ്ടി വന്നതിന്റെ കടത്തില്‍ നില്‍ക്കുന്നതിനിടെയാണ് ഭാഗ്യകടാക്ഷം. സമ്മാനാര്‍ഹമായ ടിക്കറ്റ് കോര്‍പറേഷന്‍ ബാങ്ക് പാമ്പാടി ശാഖയില്‍ ഏല്‍പിച്ചു. പ്രീതിയാണ് ഭാര്യ. മക്കള്‍. അക്ഷയ, അശ്വിന്‍.

ALSO READ: ഉയർന്ന ജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ച യുവാവിനോട് ചെയ്തത് കൊടും ക്രൂരത : മനംനൊന്ത് മാതാവ് മരണപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button