Latest NewsNewsInternational

ഹിന്ദു പെണ്‍കുട്ടി പാക്കിസ്ഥാന്‍ കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍: ശരീരമാസകലം പാടുകള്‍

ഇസ്ലാമാബാദ്•പാകിസ്ഥാനിലെ കലാപബാധിതമായ ഘോത്കി പ്രദേശത്തെ കോളേജ് ഹോസ്റ്റലില്‍ പാക് ഹിന്ദു പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ലാർക്കാനയിലെ ഷഹീദ് മൊഹർമ്മ ബനസീർ ഭൂട്ടോ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഹോസ്റ്റല്‍ മുറിയിലാണ് നിമൃത കുമാരി എന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. യൂണിവേഴ്സിറ്റിയില്‍ ഡന്റല്‍ വിദ്യാര്‍ത്ഥിയായിരുന്നു നിമൃത കുമാരി അവസാന വർഷ വിദ്യാർത്ഥിയായിരുന്നുവെന്ന് ന്യൂസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു.

കുമാരിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ അനീലാ അട്ട ഉർ റഹ്മാൻ ഒരു കമ്മിറ്റിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ലാർക്കാനയിലെ ചന്ദ്ക മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലാണ് ഇതിന് നേതൃത്വം നൽകുന്നത്.

കറാച്ചിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിട്ടുണ്ടെന്ന് വൈസ് ചാൻസലർ അറിയിച്ചിട്ടുണ്ട്.

അതേസമയം, നമൃതയുടെ മരണം കൊലപാതകമാണെന്ന് സഹോദരന്‍ ആരോപിച്ചു. ശരീരത്തില്‍ ആരോ പിടിച്ചത് പോലെയുള്ള പാടുകള്‍ ഉണ്ട്. ആരോ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും സഹോദരന്‍ പറഞ്ഞു.

ഒരു വ്യക്തി അവളെ പിടിച്ചിരുന്നതുപോലെ അവളുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും അടയാളങ്ങളുണ്ട്. ഞങ്ങൾ ഒരു ന്യൂനപക്ഷമാണ്, ദയവായി ഞങ്ങൾക്ക് വേണ്ടി നിലകൊള്ളുക- സഹോദരന്‍ മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു.

മതനിന്ദ ആരോപിച്ച് ഒരാഴ്ച മുന്‍പ് ഒരു ഹിന്ദു പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തിലൂടെ പാകിസ്ഥാനിലെ ഘോത്കി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഒരു പ്രാദേശിക ക്ഷേത്രവും ന്യൂനപക്ഷ സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് കടകളും അക്രമാസക്തമായ പ്രതിഷേധക്കാര്‍ നശിപ്പിച്ചിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്.

അധ്യാപകൻ മുഹമ്മദ് നബിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തി എന്നാരോപിച്ച് ഒരു വിദ്യാർത്ഥിയുടെ പിതാവായ അബ്ദുൽ അസീസ് രജ്പുത്ത് നല്‍കിയ പരാതിയിലാണ് പ്രിൻസിപ്പലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button