Latest NewsCarsNewsAutomobile

25 വര്‍ഷങ്ങള്‍ക്ക് ശേഷം, നിരത്തിൽ താരമായിരുന്ന വാഹനത്തെ വിപണിയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ മോട്ടോർസ്

ഇന്ത്യന്‍  നിരത്തിൽ താരമായിരുന്ന എംപിവി(മൾട്ടി പർപ്പസ് വെഹിക്കിൾ) ടാറ്റ സുമോയെ വിപണിയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ മോട്ടോർസ്. എസ്‌യുവികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ബോഡി ശൈലിയുള്ള സുമോയെ 1994ൽ വിപണിയിലെത്തിച്ച കമ്പനി 25 വർഷത്തിനു ശേഷമാണ്  നിർമ്മാണം നിർത്തലാക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഒരു ഔദ്യോഗിക പ്രസ്താവനയുംടാറ്റ മോട്ടോർസ് നടത്തിയിട്ടില്ല. അവസാനമായി സുമോ ഗോൾഡ് മോഡലാണ് കമ്പനി വിപണിയിലെത്തിച്ചത്. ടാറ്റയുടെ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുന്ന ഏക എം‌പിവി വാഹനവും ഇത് തന്നെയാണ്.

TATA SUMO

ഏറ്റവും പുതിയ AIS 145 സുരക്ഷാ മാനദണ്ഡങ്ങളും, ഭാരത് ന്യൂ വെഹിക്കിൾ സേഫ്റ്റി അസസ്മെന്റ് പ്രോഗ്രാം (BNVSAP) നിബന്ധനകൾ പാലിക്കാനാകാത്തതും ടാറ്റ സുമോയെ നിർത്തലാക്കാനുള്ള കാരണങ്ങളായി പറയുന്നു. നേരത്തെ  പരിവർത്തനച്ചെലവ് ഏകീകരിക്കുന്നതിനായി തങ്ങളുടെ എല്ലാ ഡീസൽ എഞ്ചിനുകളും ബി‌എസ്-VI ലേക്ക് പരിഷ്ക്കരിക്കാൻ സാധിക്കില്ലെന്ന് ടാറ്റ നേരത്തെ സ്ഥിരീകരിച്ചിരുന്നു. നിലവിൽ ബിഎസ്-IV കംപ്ലയിന്റ് 3.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ടാറ്റ സുമോയിൽ നൽകിയിരിക്കുന്നത്. കൂടാതെ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം സുമോ പരിഷ്ക്കരിച്ചിട്ടില്ലാത്തതിനാൽ സുമോയെ ടാറ്റമുന്നോട്ടു കൊണ്ടുപോകുന്നില്ലെന്നാണ് സൂചന.

Also read : വാഹന നിർമാതാക്കൾക്ക് ആശ്വസിക്കാവുന്ന നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ : എതിര്‍പ്പറിയിച്ച് ചില സംസ്ഥാനങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button