Latest NewsNewsMobile Phone

ഷവോമിയുടെ എംഐ സ്മാർട്ട് ബാന്‍റ് 4 പുറത്തിറങ്ങി

ബംഗലൂരു:പുതിയ മാറ്റങ്ങളോടെ ഷവോമിയുടെ എംഐ സ്മാർട്ട് ബാന്‍റ് 4 പുറത്തിറങ്ങി. മുൻ മോഡൽ എംഐ ബാന്‍റ് 3യിൽ നിന്നും കാര്യമായ വ്യത്യാസത്തോടെ എത്തുന്ന സ്മാർട്ട് ബാന്‍റിന്‍റെ വില 2299 രൂപയാണ്.

ALSO READ: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കണം, തീരുമാനത്തിലുറച്ച് സിപിഐ : ഫ്‌ളാറ്റ് ഉടമകളെ വഞ്ചിച്ചത് നിര്‍മാതാക്കള്‍

കലോറി, സ്ലീപ്പ് ട്രാക്കർ, ഹെർട്ട്ബീറ്റ് ട്രാക്കർ, സ്റ്റെപ്പ് ട്രാക്കർ ഇങ്ങനെ ഒരു സമ്പൂർണ്ണ ഫിറ്റനസ് ട്രാക്കറായി എംഐ ബാന്റ് 4 ഉപയോഗിക്കാം. നോട്ടിഫിക്കേഷൻ വാട്ട്സ്ആപ്പിന്റെയും മറ്റും ഇതിൽ ലഭിക്കും. ഫോൺ കോൾ എടുക്കാൻ സാധിക്കും. വ്യായാമം ചെയ്യുമ്പോൾ എപ്പോഴും സംഗീതം കേൾക്കുന്ന ശീലമുള്ളയാൾക്ക് സംഗീതം നിയന്ത്രിക്കാൻ ഇതുവഴി സാധിക്കും. 0.95 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ ബാന്‍റിനുള്ളത്. 5എടിഎം ശേഷിയുള്ള വാട്ടർ റസിസ്റ്റന്‍റാണ് ഡിസ്പ്ലേ. അതിനാൽ തന്നെ നീന്തുമ്പോൾ പോലും ഇത് ഉപയോഗിക്കാം.

ALSO READ: ശാരദാ ചിട്ടി തട്ടിപ്പ്: രാജീവ് കുമാറിന്റെ അറസ്റ്റ് ഉടന്‍, ജാമ്യാപേക്ഷ തള്ളി

ഒരു നേരം ഫുൾ റീചാർജ് ചെയ്താൽ 20 ദിവസത്തെ ബാറ്ററി ലൈഫ് ഫോണിന് ലഭിക്കും. വിവിധ നിറങ്ങളിൽ ഈ ബാന്റിന്റെ സ്ട്രാപ്പ് ലഭ്യമാണ്. സെപ്തംബർ 19മുതൽ ഫ്ലിപ്പ്കാർട്ട് വഴിയും എംഐ. കോം എന്നിവ വഴിയാണ് വിൽപ്പന.

shortlink

Related Articles

Post Your Comments

Related Articles


Back to top button