KeralaLatest NewsNewsSaudi Arabia

കേരളത്തിൽ നിന്നും ഈ ഗൾഫ് നഗരത്തിലേക്കുള്ള വിമാന സർവീസിന് തുടക്കമിട്ട് ഇൻഡിഗോ

നെടുമ്പാശ്ശേരി : സൗദിയിലെ ജിദ്ദയിലേക്കുള്ള പ്രതിദിന വിമാന സർവീസിന് തുടക്കമിട്ട് ഇൻഡിഗോ എയർ ലൈൻസ്. ദിവസവും രാവിലെ 6.25നു വിമാനം പുറപ്പെട്ടു 10.40നു ജിദ്ദയിലെത്തും. അവിടെ നിന്ന് ഉച്ചയ്ക്ക് 1.30നു പുറപ്പെട്ട് രാത്രി 9.15നു കൊച്ചിയിലെത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. പുതിയ സർവീസ് വന്നതോടെ ഈ സെക്ടറിലെ നിരക്കുകൾ കുറഞ്ഞേക്കും. ജെറ്റ് എയർവേയ്സ് സർവീസ് അവസാനിപ്പിച്ചതോടെ കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചും വൻതിരക്കാണ് അനുഭവപ്പെട്ടിരുന്നത്.
അതേസമയം പുതിയ വിമാന സർവീസ് ഉംറ തീർഥാടകർക്ക് ഏറെ ഗുണകരമായി. ഇന്നലെ പോയ ആദ്യ വിമാനത്തിൽ 52 ഉംറ തീർഥാടകരാണ് പുറപ്പെട്ടത്.

Also read : കുവൈറ്റ്, അടുത്ത പത്തുവർഷത്തിനുള്ളിൽ കൂടുതൽ തൊഴിലവസരങ്ങൾ വരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button