Latest NewsIndiaInternational

പാകിസ്ഥാന്റെ തനിനിറം വീണ്ടും പുറത്ത്, തനിക്ക് വേണ്ട അവശ്യ മരുന്നുകൾ നൽകണമെന്ന് അപേക്ഷിച്ച് പാകിസ്ഥാൻ പൗരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.

ഇസ്ളാമബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം ആവശ്യപ്പെട്ടു പാകിസ്ഥാൻ പൗരന്റെ കത്ത്. തന്റെ മകന്റെ ചികിത്സയ്ക്കായി ആവശ്യമുള്ള മരുന്നിനായാണ് പ്രധാനമന്ത്രിക്ക് ഇദ്ദേഹം കത്തെഴുതിയത്. പ്രായപൂർത്തിയാകാത്ത ബാലനായ ഹാസന്റെ ചികിത്സയ്ക്കായി രണ്ടു മൂന്നു ഹോസ്പിറ്റലിൽ കയറിയിറങ്ങിയെങ്കിലും പ്രതിരോധ കുത്തിവെപ്പ് മരുന്ന് ഇല്ലാത്തതിനാൽ ബാലന് ചികിത്സ ഒന്നും തന്നെ ആശുപത്രി അധികൃതർ നൽകിയില്ല.

ഈ അവസരത്തിലാണ് ഈഗോ മറന്നു ഇന്ത്യയിൽ നിന്നും മരുന്ന് വരുത്തണമെന്ന് പിതാവ് ആവശ്യപ്പെട്ടത്. അവസാനം ഇദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിക്കു സഹായം അഭ്യർത്ഥിച്ചു കത്തെഴുതുകയായിരുന്നു. ബാലൻ അതീവ ഗുരുതരാവസ്ഥയിലാണുള്ളത്.

പാകിസ്ഥാനിൽ ഗുരുതരമായ പല രോഗങ്ങൾക്കും മരുന്നുകളില്ലാത്ത അവസ്ഥയാണ്. ഇവിടെ ഡെങ്കു പടർന്ന് പിടിക്കുന്നു . കറാച്ചിയിൽ മാത്രം 2000 ത്തിലേറെ പേർക്കാണ് ഡങ്കു സ്ഥിരീകരിച്ചത് . എട്ടു പേർ മരണപ്പെട്ടു . മെഡിക്കൽ റിപ്പോർട്ടുകളനുസരിച്ച് അപകടകരമായ രീതിയിലാണ് ഡങ്കു പടരുന്നത് .എന്നാൽ അവയ്ക്ക് ഫലവത്തായ പ്രതിരോധ മരുന്നുകൾ പാക് ജനതയ്ക്ക് ആവശ്യത്തിനു ലഭിക്കുന്നുമില്ല .

ഖൈബർ പഖ്തുൻഖ്വയിൽ 1600 പേർക്ക് രോഗം സ്ഥിരീകരിച്ചു . പെഷാവറിൽ 61 പേർക്കും , റാവൽ പിണ്ടിയിൽ 116, ഇസ്ലാമബാദ് 76 ,ലാഹോറിൽ 45 ,അബോട്ടാബാദിൽ 9, ഹരിപൂരിൽ 5, മനേശ്രായിൽ 8 , സ്വതിൽ 10 , മർഡനിൽ 4 ,ഷാംഗ്ലയിൽ 12 പേർക്കും രോഗം കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button