Latest NewsWomenLife Style

ചർമ്മത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് ആപ്പിൾ

ചർമ്മത്തിൽ ഉണ്ടാകുന്ന പല അസ്വസ്ഥതകൾക്കും പരിഹാരമാണ് ആപ്പിൾ. നിറം കുറവ്, മുഖത്തെ പാടുകൾ, ചർമ്മത്തിലെ വരൾച്ച എന്നിവക്ക് ഉത്തമപരിഹാരമാണ് ആപ്പിൾ. ആപ്പിൾ വേവിച്ച് ഉടച്ച് അതിൽ തേൻ മിക്സ് ചെയ്ത് മുഖത്ത് പത്ത് മിനിട്ട് തേച്ച് പിടിപ്പിക്കുക. ഇത് ചർമ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കി നല്ല തിളങ്ങുന്ന ചർമ്മം നൽകും. ചര്‍മ്മം സോഫ്റ്റ് ആവുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ആപ്പിള്‍. ബ്ലാക്ക്ഹെഡ്സ് പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടിയും ആപ്പിളുടച്ച് തേക്കാവുന്നതാണ്.

ആപ്പിൾ ചര്‍മ്മത്തിലെ വരള്‍ച്ചയെ ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. മുഖത്തെ കറുത്ത പുള്ളികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ആപ്പിള്‍. ഇത് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്. ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ആപ്പിൾ.

Tags

Related Articles

Post Your Comments


Back to top button
Close
Close