Latest NewsNewsBahrainGulf

ബഹ്‌റൈനിൽ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

മനാമ : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. സയാനി ട്രേഡിംഗ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന തൃശൂര്‍ തൃത്തല്ലൂര്‍ കരിപ്പാടത്ത് ദേവരാജനാണ് (53) ഇന്നലെ രാവിലെ സല്‍മാനിയാ ആശുപത്രിയില്‍ മരിച്ചത്. രണ്ടാഴ്ച മുമ്പ് ഗുദേബിയയിലാണ് അപകടമുണ്ടായത്. സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലെത്തിക്കും. മകൻ ജിദേവ് സയാനി ട്രേഡിംഗ് കമ്പനിയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.

Also read : ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ടു വയസ്സുള്ള കുട്ടി ഉൾപ്പെടെ രണ്ടു പേർ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button