Latest NewsNewsInternational

36 മണിക്കൂര്‍ തുടര്‍ച്ചയായി ഉദ്ധാരണം, വേദനകൊണ്ട് പുളഞ്ഞ് യുവാവ്; ഒടുവില്‍ സംഭവിച്ചത്

ചിലര്‍ ഏതെങ്കിലും ഒക്കെ അസുഖങ്ങള്‍ക്ക് സ്ഥിരമായി മരുന്നുകള്‍ കഴിക്കുന്നവരായിരിക്കും. അത്തരം മരുന്നുകള്‍ക്കുണ്ടാകുന്ന പാര്‍ശ്വഫലങ്ങളും നിരവധിയാണ്. ആ മരുന്ന് നിര്‍ത്തിയാല്‍ ചില ബുദ്ധിമുട്ടുകളും അനുഭവപ്പെടാം. സാധാരണ വയറുവേദന, ഛര്‍ദ്ദി, ഗ്യാസ് ട്രബിള്‍ തുടങ്ങിയവയാണ് മരുന്നുകള്‍ക്കുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍. എന്നാല്‍, എലിയറ്റ് റോസിറ്റര്‍ എന്ന ബ്രിട്ടീഷുകാരന്
താന്‍ കഴിച്ചുകൊണ്ടിരുന്ന വേദനസംഹാരി നിര്‍ത്തിയപ്പോള്‍ നേരിടേണ്ടി വന്നത് വളരെ വിചിത്രമായ ഒരു അനുഭവമായിരുന്നു. 36 മണിക്കൂര്‍ തുടര്‍ച്ചയായി ഉദ്ധാരണം ഉണ്ടായതോടെയാണ് എലിയറ്റിന് പണികിട്ടിയത്. ആദ്യമൊക്കെ സ്വാഭാവികമായി കരുതിയെങ്കിലും ഒടുവില്‍ അദ്ദേഹത്തിന് ആശുപത്രിവാസം തന്നെ വേണ്ടി വന്നു.

ALSO  READ: അമേരിക്കയെ നടുക്കി വീണ്ടും വെടിവയ്പ്പ് : ഒരാൾ കൊല്ലപ്പെട്ടു

ഭാര്യയോടൊപ്പം ഫ്രാന്‍സില്‍ ഒരു അവധിക്കാലം ചെലവിടാന്‍ പോയതായിരുന്നു എലിയട്ട്. അവിടെ വച്ച് ആ നാല്പത്തൊന്നുകാരന് അസാധാരണമായ ഉദ്ധാരണം അനുഭവപ്പെടുകയായിരുന്നു. സ്വാഭാവികമാകും എന്നാണ് ആദ്യം അദ്ദേഹം കരുതിയത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രശ്‌നത്തിന് പരിഹാരമായില്ല. തലേന്ന് രാത്രിയിലുണ്ടായ ഉദ്ധാരണം അടുത്ത ദിവസം രാവിലെയും തുടര്‍ന്നപ്പോള്‍ കടുത്ത വേദന കൊണ്ട് എലിയറ്റ് പുളഞ്ഞു. ഒടുവില്‍ ലിംഗത്തിന്മേല്‍ ചെറിയൊരു സ്പര്‍ശം പോലും അദ്ദേഹത്തില്‍ അസഹനീയമായ വേദനയുളവാക്കാന്‍ തുടങ്ങി. ഒടുവില്‍ ഭാര്യ ഒരു ആംബുലന്‍സ് വിളിച്ച് അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയുടെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു.

അവിടെ വച്ച് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ലിംഗത്തിലേക്ക് സ്റ്റിറോയിഡുകള്‍ കുത്തിവെച്ച് ഉദ്ധാരണമടക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു ഫലവും ഉണ്ടായില്ല. പിന്നെയും മണിക്കൂറുകളോളം അത് പൂര്‍വസ്ഥിതിയില്‍ തുടര്‍ന്നു. വേദനയും മാറിയില്ല. ഒടുവില്‍ 36 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍, ഡോക്ടര്‍മാര്‍ അറ്റകൈ പ്രയോഗം നടത്തി. ഒരു ചെറിയ ദ്വാരമിട്ട് ലിംഗത്തിലെ രക്തം ഊറ്റിക്കളഞ്ഞപ്പോഴാണ് ആ അസാധാരണമായ ഉദ്ധാരണത്തിന് ഒടുവില്‍ ശമനമുണ്ടായത്. ഇനി ഒരു മാസത്തേക്ക് ഭാര്യയെ സമീപിക്കാനാവില്ലെങ്കിലും, വേദന മാറിക്കിട്ടിയതിന്റെ സന്തോഷത്തിലാണ് എലിയറ്റ്.

ALSO READ:  നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം : രണ്ടു പേർക്ക് ദാരുണാന്ത്യം

‘ ഇത്രമേല്‍ കടുത്ത ഒരു വേദന എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. വിവരിക്കാനാവുന്ന ഒന്നല്ല. അതിലൊക്കെ അധികമാണീ വേദന..’ അദ്ദേഹം പറഞ്ഞു. സ്‌കീയിങ്ങിനിടെ 2012-ല്‍ നടന്ന ഒരു അപകടത്തില്‍ ലിഗ്മെന്റിനുണ്ടായ പരിക്കുണ്ടായതിനെ തുടര്‍ന്ന് കഴിച്ചു തുടങ്ങിയ വേദനസംഹാരി മരുന്നുകള്‍ ഒടുവില്‍ നിര്‍ത്തിയപ്പോഴാണ് എലിയട്ടിന് ഇങ്ങനെയൊരു പണി കിട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button