KeralaLatest NewsInternational

കുമ്മനത്തിന്റെ ഇടപെടൽ, ക്യാന്‍സര്‍; അമേരിക്കന്‍ ജനിതക ഗവേഷണ ഗവേഷണ സംഘം ഉടൻ കേരളത്തിലെത്തും

ജനിതക പരിശോധനയിലൂടെ ക്യാന്‍സറും , ഓട്ടിസം ഉള്‍പ്പെടെ ഉള്ള മറ്റു ജനിതക രോഗങ്ങള്‍ മുന്‍കൂട്ടി നിര്‍ണ്ണയിക്കുന്ന ലോകത്തിലെ മുന്‍നിര സ്ഥാപനമാണ് ‘ഇല്യൂമിന’.

മെല്‍ബണ്‍: ക്യാന്‍സര്‍ രോഗത്തെ സംബന്ധിച്ചും മറ്റു ജനിതകപരമായ രോഗങ്ങളെ കുറിച്ചും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ കേരളത്തെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച അമേരിക്കന്‍ ജനിതക ഗവേഷണ കേന്ദ്രത്തിലെ ഉന്നതതല സംഘം കേരളത്തിലെത്തും. ജനിതക പരിശോധനയിലൂടെ ക്യാന്‍സറും , ഓട്ടിസം ഉള്‍പ്പെടെ ഉള്ള മറ്റു ജനിതക രോഗങ്ങള്‍ മുന്‍കൂട്ടി നിര്‍ണ്ണയിക്കുന്ന ലോകത്തിലെ മുന്‍നിര സ്ഥാപനമാണ് ‘ഇല്യൂമിന’. സ്ഥാപനത്തിന്റെ ഗവണ്‍മെന്റ് അഫേഴ്സ് ഡയറക്ടര്‍ ലിബി ഡേയുമായി മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നടത്തിയ ചര്‍ച്ചയിലാണ് കേരളത്തിലെത്താമെന്ന് ഉറപ്പു നല്‍കിയത്.

മനുഷ്യ ശരീരത്തിലെ ഡിഎന്‍എ പരിശോധിച്ച് രോഗ വിവരം മുന്‍കൂട്ടി അറിയുവാനുള്ള പ്രിസിഷന്‍ മെഡിസിന്‍ സാങ്കേതിക വിദ്യയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഗവേഷണ കേന്ദ്രമാണ് ‘ഇല്യൂമിന.തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി ഗവേഷണ കേന്ദ്രവുമായി സഹകരിച്ചു ഗവേഷണം നടത്താനും ആധുനിക രോഗ നിര്‍ണ്ണയ സംവിധാനങ്ങള്‍ നല്‍കാനും കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലെ ‘ഇല്യൂമിന’ എന്ന ഗവേഷണ സ്ഥാപനമാണ് മുന്നോട്ട് വന്നിരിക്കുന്നത്.

ചൈനയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ക്യാന്‍സറും, മറ്റു ജനിതക രോഗങ്ങളും, മനുഷ്യന്റെ പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിനും, അതിന്റെ വിദഗ്ധ ചികിത്സ സംബന്ധിച്ച ആവശ്യങ്ങള്‍ക്കും ഇവരുടെ സേവനം ഉപയോഗിച്ചുവരുന്നു. ഓരോ മനുഷ്യന്റെയും ആരോഗ്യവും, ശരീര ഘടനയും അനുസരിച്ച് ആ വ്യക്തിക്ക് വേണ്ടിയുള്ള മെഡിസിന്‍ നിര്‍മ്മിക്കുക എന്നതാണ് പ്രിസിഷന്‍ മെഡിസിന്‍ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button