Latest NewsNewsIndia

ഇനി മുന്‍ഗണന ഗഗന്‍യാന്‍ ദൗത്യത്തിന്; വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ലെന്ന് ഐ.എസ്.ആര്‍.ഒ. മേധാവി

ഭുവനേശ്വര്‍: വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്ന് സ്ഥിരീകരിച്ച് ഐ.എസ്.ആര്‍.ഒ. മേധാവി കെ.ശിവന്‍. ലാന്‍ഡറുമായുള്ള ബന്ധംപുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നും എന്നാല്‍ ഓര്‍ബിറ്ററിന്റെ ദൗത്യം കൃത്യമായി നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഓര്‍ബിറ്ററില്‍ ഘടിപ്പിച്ച എട്ട് ഉപകരണങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. ചാന്ദ്രയാന്‍ 2 ദൗത്യം 98 ശതമാനം വിജയകരമാണ്. ഇനിയുള്ള മുന്‍ഗണന ഗഗന്‍യാന്‍ ദൗത്യത്തിനാണെന്നും അദ്ദേഹം അറിയിച്ചു.

Read also: യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കി ജനങ്ങൾക്ക് സ്വീകാര്യരായ സ്ഥാനാർഥികൾ മത്സരിക്കും; ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് മുല്ലപ്പള്ളി

റഫ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിയശേഷം ചന്ദ്രനിലിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സെപ്റ്റംബര്‍ ഏഴിന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടുമണിയോടെ ചന്ദ്രയാന്‍ 2-ന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button