Latest NewsNewsIndia

ആര്‍എസ്എസിന്റെ ആശയങ്ങള്‍ ആഗോള തലത്തിലേക്ക്; സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് അന്താരാഷ്ട്ര മാധ്യമങ്ങളുമായി സംവദിക്കുന്നു

ഭാരതത്തിന്റെ ഉന്നമനവും ലോക സമാധാനവും ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയാണ്

ന്യൂഡൽഹി: ആര്‍എസ്എസിന്റെ ആശയങ്ങള്‍ ആഗോള തലത്തിലേക്ക് എത്തുന്നു. ഇത് വ്യക്തമാകുന്നതാണ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് അന്താരാഷ്ട്ര മാധ്യമങ്ങളുമായി 24ന് സംവദിക്കുന്നത്. ഡൽഹി അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിലായിരിക്കും മാധ്യമങ്ങളെ അഭിമുഖീകരിക്കുകയെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ്‍ കുമാര്‍ അറിയിച്ചു.

ALSO READ: സഭയിൽ നടക്കുന്ന ലൈംഗികാതിക്രമം തടയാൻ ഒരു വഴിയുണ്ട്; കന്യാസ്ത്രീ പറഞ്ഞത്

സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി മോഹന്‍ ഭാഗവത് സംവദിക്കാറുണ്ട്. കൂടാതെ സംഘത്തിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളും ഇതോടോപ്പം സര്‍സംഘ ചാലക് വിശദീകരിക്കും. സമകാലിക രാഷ്ട്രീയ സാമൂഹ്യ രംഗത്തെ ആഗോള പ്രവണതകളെ കുറിച്ചും അദ്ദേഹം സംസാരിക്കും. ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളും ആശയങ്ങളും ആഗോള കാഴ്ച്ചപ്പാടില്‍ വിശദീകരിക്കുന്നതിനായാണ് വിദേശ മാധ്യമങ്ങളെ കാണുന്നത്.

ALSO READ: ഇനി മുന്‍ഗണന ഗഗന്‍യാന്‍ ദൗത്യത്തിന്; വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ലെന്ന് ഐ.എസ്.ആര്‍.ഒ. മേധാവി

ഭാരതത്തിന്റെ ഉന്നമനവും ലോക സമാധാനവും ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയാണ്. ഇത് ആദ്യമായാണ് സര്‍സംഘ ചാലക് വിദേശ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നത്. 1925 സെപ്തംബര്‍ 27ന് നാഗ്പൂരിലാണ് ആര്‍എസ്എസ് സ്ഥാപിക്കപ്പെട്ടത്. ഡോക്ടര്‍ കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ സംഘത്തിന്റെ സ്ഥാപകന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button