Latest NewsNewsIndia

‘ഭക്ഷിക്കുകയും ജനസംഖ്യ കൂട്ടുകയും മാത്രം ചെയ്യുന്നത് മൃഗങ്ങളുടെ സ്വഭാവമാണ്’: ആർഎസ്എസ് തലവന്റെ പരാമർശം വിവാദമാകുന്നു

ബംഗളുരു: ഭക്ഷിക്കുകയും ജനസംഖ്യ കൂട്ടുകയും മാത്രം ചെയ്യുന്നത് മൃഗങ്ങളുടെ സ്വഭാവമാണ് എന്ന ആർഎസ്എസ് മേധാവിയുടെ പരാമർശം വിവാദമാകുന്നു. സർസംഘചാലക് മോഹൻ ഭാഗവത് ആണ് ഇങ്ങനെയൊരു പരാമർശം നടത്തിയത്. കാടിന്റെ നിയമങ്ങൾ പിന്തുടരരുത് എന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിലെ ശ്രീ സത്യസായി യൂണിവേഴ്സിറ്റി ഓഫ് ഹ്യൂമൻ എക്സലൻസിൽ നടന്ന ബിരുദദാന ചടങ്ങിൽ വെച്ചായിരുന്നു സർസംഘചാലകിന്റെ ഈ പ്രസ്താവന. ഭക്ഷണം കഴിക്കാനും സംഖ്യ വർദ്ധിപ്പിക്കാനും മാത്രമാണെങ്കിൽ അത് മൃഗങ്ങൾ വിചാരിച്ചാലും നടക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്തായാലും ഈ പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ വളരെ വിവാദമായിരിക്കുകയാണ്.

അടുത്ത ചില വർഷങ്ങൾക്കുള്ളിൽ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന യുഎൻ റിപ്പോർട്ട് പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിലാണ് സർസംഘചാലകിന്റെ ഈ പരാമർശം. അപ്രകാരമൊരു ജനസംഖ്യ വർദ്ധനവ് രാജ്യത്തിനെ സാമ്പത്തികമായും വികസനപരമായും പിന്നോട്ടടിക്കുമെന്നത് തീർച്ചയാണ്. ജീവനോടെ ഇരിക്കുകയെന്നത് മാത്രമായിരിക്കരുത് മനുഷ്യന്റെ ലക്ഷ്യമെന്നും, കർമ്മങ്ങൾ യഥാസമയം നിറവേറ്റണമെന്നും മോഹൻ ഭാഗവത് പ്രസംഗത്തിൽ പരാമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button