KeralaLatest NewsNews

വട്ടിയൂര്‍ക്കാവില്‍ മത്സരം നടക്കുന്നത് രണ്ടാം സ്ഥാനത്തേക്ക്; കെ. മുരളീധരന്‍

ദുബായ്: വട്ടിയൂര്‍ക്കാവില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് കെ. മുരളീധരന്‍ എംപി. യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും ​രണ്ടാം സ്ഥാ​ന​ത്തേ​യ്ക്കാ​ണ് മത്സരം നടക്കുന്നതെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.വികസന മുരടിപ്പ് ചര്‍ച്ചയാകും. സം​സ്ഥാ​ന​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ചി​ട​ത്തും യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം കൈ​വ​രി​ക്കുമെന്നും മുരളീധരന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സജീവമായി പ്രചരണത്തിനിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2011 മു​ത​ല്‍ വ​ട്ടി​യൂ​ര്‍​ക്കാ​വ് എം​എ​ല്‍​എ​ ആയ കെ. മുരളീധരന്‍ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ട​ക​ര​യി​ല്‍​നി​ന്നും ജ​യി​ച്ച​തോ​ടെ​യാ​ണ് വട്ടിയൂര്‍ക്കാവില്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് അവസരമൊരുങ്ങിയത്.

Read also: ബി.ടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീല്‍ ഇടപെട്ടു : ഗുരുതര ആരോപണം

shortlink

Related Articles

Post Your Comments

Related Articles


Back to top button