KeralaLatest NewsNews

ശമ്പളവുമില്ല, ഡെപ്പോസിറ്റ് തുകയുമില്ല; ഐരാപുരം സിഇടി കോളേജിലെ ജീവനക്കാര്‍ സമരത്തില്‍, ആത്മഹത്യയ്ക്ക് ശ്രമിച്ച് അധ്യാപിക

പെരുമ്പാവൂര്‍: ഐരാപുരം സി.ഇ.ടി. കോളേജ് മാനേജ്‌മെന്റിനെതിരേ ജീവനക്കാര്‍ ആരംഭിച്ച അനിശ്ചിതകല സമരം ഒരുമാസത്തോളമായിട്ടും തീരുമാനമായില്ല. കോളേജിലെ അധ്യാപക-അനധ്യാപക ജീവനക്കാരായിരുന്നവരാണ് കോളേജ് കവാടത്തിന് മുന്നില്‍ കഴിഞ്ഞ ഇരുപത്തിയേഴ് ദിവസമായി അനിശ്ചിതകാല സമരത്തിലിരിക്കുന്നത്. ജോലിക്കായി മാനേജ്‌മെന്റ്് തങ്ങളില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാരില്‍ പലരും ജോലി ഉപേക്ഷിച്ചിരുന്നു. ജോലി അവസാനിപ്പിച്ച ഘട്ടത്തില്‍ നിശ്ചിത മാസത്തിനുള്ളില്‍ തലവരിയും ശമ്പള കുടിശ്ശികയും നല്‍കാമെന്ന വാഗ്ദാനം കോളേജ് മാനേജ്‌മെന്റ് നല്‍കിയിരുന്നു. വിശ്വാസ്യതയ്ക്ക് വേണ്ടി ചെക്കുകളും നല്‍കിയിരുന്നെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആര്‍ക്കും പണം ലഭിച്ചില്ല. ഇതോടെയാണ് ജീവനക്കാര്‍ സംഘടിച്ച് സമരം ആരംഭിച്ചത്. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു അനുകൂല നിലപാടും ഉണ്ടായില്ലെന്ന് മാത്രമല്ല, അധ്യാപകരോട് മോശമായി പെരുമാറുകയും ചെയ്തു. ജീവനക്കാരുടെ ദയനീയ സ്ഥിതി വെളിപ്പെടുത്തി സൂരജ് പാലാക്കാരന്‍ എന്നയാളാണ് ഇപ്പോള്‍ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

് 100ല്‍ അധികം വരുന്ന മുന്‍ ജീവനക്കാരും ഇവരുടെ ബന്ധുക്കളുമാണ് കോളേജ് കവാടത്തിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായി സത്യാഗ്രഹം ഇരിക്കുന്നത്. പണം തിരിച്ചുനല്‍കുന്നത് സംബന്ധിച്ച് ഉറപ്പു ലഭിയ്യാതെ പിരിഞ്ഞു പോവില്ലന്ന നിലപാടിലാണിവര്‍. നൂറ് കുടുംബങ്ങളെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കുക എന്ന മുദ്രാവാക്യം മുഴക്കിയാണ് ഇവരുടെ സത്യാഗ്രഹം. കോളേജ് ഉടമ പോള്‍ തോമസ്് തങ്ങളില്‍ നിന്നും എട്ടുകോടിയിലേറെ രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് ഇവര്‍ കണക്കുകള്‍ നിരത്തി വ്യക്തമാക്കുന്നു.

ALSO READ: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ് : കലാശപ്പോരിനൊരുങ്ങി ഇന്ത്യൻ താരം ദീപക് പൂനിയ

കേരളത്തിലെ ഏറ്റവും വലിയ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനം എന്ന വാഗ്ദാനത്തോടെ പരസ്യം നല്‍കിയാണ് മാനേജ്മെന്റ് കോളജിലേക്ക് ജീവനക്കാരെ ക്ഷണിച്ചത്. തുടക്കകാലത്ത്് 23 ബിരുദ കോഴ്സുകളും 14 ബിരുദാന്തര കോഴ്സുകളുമാണ് ഇവിടെ നടത്തിയിരുന്നത്. അസി. പ്രൊഫസര്‍ തസ്തികകളിലേക്ക് 10 ലക്ഷത്തിന് മുകളിലും മറ്റ് തസ്തികകളിലേക്ക് അഞ്ച് ലക്ഷം തൊട്ട് മുകളിലേക്കുമാണ് ഡെപ്പോസിറ്റ് വാങ്ങിയിരുന്നത്. ഇങ്ങനെ നിയമനം ലഭിച്ചവര്‍ക്ക് 2016 ജൂണ്‍ മുതല്‍ ശമ്പളം നല്‍കിയില്ലെന്നും പരാതിയുണ്ട്. കാരണം തിരക്കിയവരോട് എം.ബി.എ അഫിലിയേഷനുമായി ബന്ധപ്പെട്ട് പണച്ചെലവ് വന്നതാണ് കാരണമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. 2017 ജനുവരിയൊടെ അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവരോട് പിരിഞ്ഞ് പോകാനും നല്‍കാനുള്ള പണം നിശ്ചിത മാസത്തിനുള്ളില്‍ നല്‍കാമെന്നും മാനേജ്മെന്റ്റ് അറിയിച്ചു. ഇതോടെ അധ്യ്യാപകരില്‍ ഭൂരിഭാഗവും മാര്‍ച്ച് മാസത്തില്‍ രാജിവച്ചു. മാസങ്ങള്‍ പിന്നിട്ടിട്ടും തലവരി പണവും ശമ്പളവും ലഭിക്കാതെ വന്നതോടെ ജീവനക്കാരില്‍ പലരും അത് ചോദിച്ച് കോളജിലും മാനേജറുടെ വീട്ടിലുമെത്തി. എന്നാല്‍ ഇവര്‍ക്കെതിരെ പോലീസിലും കോടതിയിലും പരാതി നല്‍കുകയാണ് മാനേജ്മെന്റ് ചെയ്തത്.

https://www.youtube.com/watch?v=PGbCU7fkZt4&feature=youtu.be&fbclid=IwAR2xspRyXSBI1R8VZd_PlSsF0s2tk4n52chsLpaOkNEA3_C8GxFFpIxyirY

 

ALSO READ: നായ്ക്കളെ അഴിച്ചു വിട്ടു, ഗ്ലാസുകളും ബിയര്‍ കുപ്പികളും തല്ലിത്തകര്‍ത്തു, വടിവാള്‍ വിശി ജീവനക്കാരെ ആക്രമിച്ചു; ബില്‍തുക അടയ്ക്കാനില്ലാതെ വന്നതോടെ ബാര്‍ ഹോട്ടലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍

പണം തിരിച്ച് നല്‍കാതെ വന്നതോടെ കഴിഞ്ഞ ദിവസം പൂര്‍ണ ഗര്‍ഭിണിയായ അധ്യാപിക ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പി.എഫ്, ഇഎസ്‌ഐ തുടങ്ങിയ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തായിരുന്നു നിയമനം. പത്ത് ലക്ഷം രൂപ ഡെപ്പോസിറ്റ് തുകയായി നല്‍കിയ അധ്യാപികയ്ക്ക് ആറ്‌ലക്ഷത്തി ഇരുപതിനായിരം രൂപയോളം ശമ്പളയിനത്തില്‍ കിട്ടാനുണ്ടെന്നും പറയുന്നു. അധ്യാപികയോട് ഉടമ പോള്‍ തോമസ് അപമര്യാധയായി പെരുമാറിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

നാലായിരത്തോളം കുട്ടികളുണ്ടായിരുന്ന ക്യാമ്പസില്‍ ഇപ്പോള്‍ 500ല്‍ താഴെയായി കുറയുകയും ചെയ്തു. മാത്രമല്ല, നിരവധി സെല്‍ഫ് ഫിനാന്‍സ് കോഴ്‌സുകളും കുട്ടികളില്ലാത്തതിനാല്‍ നിര്‍ത്തലാക്കുകയും ചെയ്തതായി ഇവര്‍ പറയുന്നു. ഐരാപുരം ക്രിസ്റ്റ്യന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് കോളേജില്‍ കൊമേഴ്‌സ്, ബിബിഎ, ബിസിഎ, ബിഎസ്ഇ കോഴ്‌സുകളാണ് ഉണ്ടായിരുന്നത്. ഇവ വെട്ടിച്ചുരുക്കി ഇപ്പോള്‍ ബിബിഎ, ബികോം മാത്രമേയുളളൂവെന്നാണ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button