Latest NewsNewsSports

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ് : കലാശപ്പോരിനൊരുങ്ങി ഇന്ത്യൻ താരം ദീപക് പൂനിയ

ന്യൂ ഡൽഹി : ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ കലാശപ്പോരിനായി ഇന്ത്യൻ താരം ദീപക് പൂനിയ ഇന്നിറങ്ങും. 86 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിൽ മത്സരിക്കുന്ന ദീപകിന്റെ എതിരാളി ഇറാന്‍ താരവും ലോക ചാമ്പ്യനുമായ ഹസന്‍ യസ്ദാനിയയുമാണ്. അടുത്ത വര്‍ഷത്തെ ടോക്യോ ഒളിമ്പിക്‌സിലേക്കുള്ള യോഗ്യത നേടാനും ദീപക്കിന് സാധിച്ചിട്ടുണ്ട്. സുശീല്‍ കുമാറിന് ശേഷം ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമാകാനാകും ദീപക് ശ്രമിക്കുക. അതേസമയം 61 കിലോ വിഭാഗത്തില്‍ രാഹുല്‍ അവാരെ ഇന്ന് വെങ്കലമെഡൽ പോരിനിറങ്ങും.

Also read : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button