CricketLatest NewsNews

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു

ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ട്വന്റി-20 ഇന്ന്. രാത്രി ഏഴിന് ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ആദ്യകളി മഴ മൂലം ഒഴിവാക്കിയിരുന്നു. രണ്ടാംമത്സരം ഇന്ത്യ ഏഴ് വിക്കറ്റിന് സ്വന്തമാക്കി. 52 പന്തില്‍ 72 റണ്ണുമായി പുറത്താകാതെ നിന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.

Read also: വാഗമണിലെ ഏക്കറുകണക്കിനു വരുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ വിറ്റു : വിറ്റത് വ്യാജപട്ടയം നിര്‍മിച്ച്

ഈ മത്സരത്തിൽ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകില്ലെന്നാണ് സൂചന.
ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ക്രുണാള്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍, നവ്ദീപ് സെയ്നി.

ദക്ഷിണാഫ്രിക്ക: റീസ ഹെന്‍ഡ്രിക്സ്, ക്വിന്റണ്‍ ഡി കോക്, ടെംബ ബവുമ, റാസി വാന്‍ ദെര്‍ ദുസെന്‍, ഡേവിഡ് മില്ലര്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, ആന്‍ഡ്ലെ ഫെഹ്ളുകായോ, യോന്‍ ഫോട്യൂന്‍, കഗീസോ റബാദ, ആന്റിച്ച്‌ നോര്‍ത്യേ, ടബ്രിയസ് ഷംസി.

shortlink

Related Articles

Post Your Comments

Related Articles


Back to top button