Latest NewsKeralaIndia

ഒരിക്കലും സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോയിട്ടില്ല, ഇതുവരെ സംഘടന നിർദ്ദേശിച്ചത് അനുസരിച്ചു, ഇനിയും അങ്ങനെ തന്നെ ആയിരിക്കും : കുമ്മനം

തിരുവനന്തപുരം: തന്നോട് സംഘടന പറയുന്നത് എന്തും താൻ അനുസരിക്കുമെന്ന് മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. ഇന്നുവരെ സംഘടന പറയുന്നതെല്ലാം അനുസരിച്ചു. ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ ഇതുവരെ സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോയിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറഞ്ഞാലും താൻ മത്സരിക്കും.

വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് പാർട്ടിയാണ്. ബിജെപിയ്ക്ക് ഒരു ഭരണഘടനയുണ്ട് അത് അനുസരിച്ച് പാർട്ടി സ്ഥാനാർത്ഥിയെ നിർത്തുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. അമേരിക്ക, ഓസ്ട്രേലിയൻ സന്ദർശനങ്ങൾക്ക് ശേഷം തിരിച്ചെത്തിയ കുമ്മനം തിരുവനന്തപുരം വിമാനത്താവളത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button