Latest NewsNewsInternational

വെ​ള്ള​ത്തിലിറങ്ങി പ്രണയാഭ്യർത്ഥന നടത്തിയ യുവാവിന് ദാരുണാന്ത്യം

ഡൊ​ഡോ​മ: വെ​ള്ള​ത്തിലിറങ്ങി പ്രണയാഭ്യർത്ഥന നടത്തിയ യുവാവിന് ദാരുണാന്ത്യം. സ്റ്റീ​വ​ന്‍ വെ​ബ​ര്‍ എ​ന്ന യു​വാ​വാ​ണ് കൂ​ട്ടു​കാ​രി കെ​നീ​ഷ്യാ ആ​ന്റോ​ണ്യോ​യോ​ട് പ്രണയാഭ്യർത്ഥന നടത്തുന്നതിനിടെ ടാ​ന്‍​സാ​നി​യ​യി​ലെ പെ​ന്പാ ദ്വീ​പി​ലെ മ​ന്ത റി​സോ​ര്‍​ട്ടി​ല്‍ മു​ങ്ങി​മ​രി​ച്ച​ത്. അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ഇരുവരും. സ​മു​ദ്ര​ത്തോ​ട് അ​തി​രി​ടു​ന്ന ത​ടി​കൊ​ണ്ടു നി​ര്‍​മി​ച്ച മു​റി​യി​ലാ​യി​രു​ന്നു ഇവർ താമസിച്ചിരുന്നത്.

Read also: 2021 ഡിസംബറില്‍ മൂന്നു ഇന്ത്യക്കാര്‍ ബഹിരാകാശത്തേക്ക് തിരിക്കും : ഗഗന്‍യാന്‍ തയ്യാറെടുപ്പുകളെ കുറിച്ച് ഇസ്രോ

വ്യാ​ഴാ​ഴ്ച മു​റി​ക്കു പു​റ​ത്തു വെ​ള്ള​ത്തി​ലേ​ക്കു നീ​ന്തി​യി​റ​ങ്ങി​യ വെ​ബ​ര്‍ പേ​പ്പ​റി​ല്‍ എ​ഴു​തി​യ കു​റി​പ്പി​ലൂ​ടെ ത​ന്‍റെ പ്ര​ണ​യം അ​റി​യി​ച്ചു. മുറിയിലിരുന്ന് കെ​നീ​ഷ്യാ ഇത് കാണുകയും ചെയ്‌തു. ത​നി​ക്ക് അ​ധി​ക​നേ​രം ശ്വാ​സം പി​ടി​ക്കാ​ന്‍ ക​ഴി​യി​ല്ല എ​ന്ന് ഈ ​കു​റി​പ്പി​ല്‍ വെ​ബ​ര്‍ എ​ഴു​തി​യി​രു​ന്നു. തുടർന്ന് വെ​ബ​ര്‍ മുങ്ങിപ്പോകുകയായിരുന്നു. വെ​ള്ള​ത്തി​ന​ടി​യ​ല്‍ വെ​ബ​റി​ന് അ​പ​ക​ടം പ​റ്റി​യെ​ന്നും എ​ത്തു​മ്പോ​ഴേ​ക്കും ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി​രു​ന്നെ​ന്നും റി​സോ​ര്‍​ട്ട് അ​ധി​കൃ​ത​ര്‍ ശ​നി​യാ​ഴ്ച പു​റ​ത്തു​വി​ട്ട വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button