Latest NewsKeralaIndia

പ്രണയം നടിച്ച്‌ പെണ്‍കുട്ടിയെ മത പരിവര്‍ത്തനത്തിനായി ലൈം​ഗികമായി പീഡിപ്പിച്ച സംഭവം, മു​ഹ​മ്മ​ദ് ജാ​സിമിനെതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി

പൊലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ ​തു​ട​ര്‍​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​ മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട്: ക്രിസ്ത്യൻ പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ചു പീ​ഡി​പ്പി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​ര്‍​ബ​ന്ധി​ത മ​ത ​പ​രി​വ​ര്‍​ത്ത​ന​ത്തി​ന് ശ്ര​മി​ച്ച​ സംഭവത്തിൽ പിതാവിന്റെ പരാതി പോലീസ് അംഗീകരിച്ചില്ലെന്ന് ആരോപണം. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യും ന​ഗ​ര​ത്തി​ല്‍ കോ​ച്ചിങ് സെ​ന്‍റ​റി​ലെ വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ ക്രി​സ്ത്യ​ന്‍ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് മ​ത ​പ​രി​വ​ര്‍​ത്ത​ന​ത്തി​നാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.ന​ടു​വ​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ജാ​സിം (19) എ​ന്ന വി​ദ്യാ​ര്‍​ഥി​ക്കെ​തി​രേ പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​വ് ന​ട​ക്കാ​വ് പൊലീസിലാണ് പരാതിപ്പെട്ടത്.

പെ​ണ്‍​കു​ട്ടി​യെ നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​ന​ത്തി​നു പ്രേ​രി​പ്പി​ച്ചെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്. ഈ ​റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ കോ​ഴി​ക്കോ​ട് സി​റ്റി പൊ​ലീ​സി​നോ​ട് ആ​ഭ്യ​ന്ത​ര​വ​കു​പ്പോ ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല.പൊലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ ​തു​ട​ര്‍​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​ മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ മ​ത ​പ​രി​വ​ര്‍​ത്ത​ന കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന ദേ​ശീ​യ ​സു​ര​ക്ഷാ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ), ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ (​ഐ​ബി), റോ ​എ​ന്നീ ഏ​ജ​ന്‍​സി​ക​ള്‍ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ​താ​യി പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പ​റ​ഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ പേഴ്സണൽ സ്റ്റാഫിലെ ഒരാൾ ആണ് ഇതിൽ ഇടപെട്ട് കേസ് തേച്ചു മായ്ച്ചു കളയാൻ ശ്രമിക്കുന്നത്തെന്ന് അലി അക്ബർ ആരോപിച്ചിരുന്നു.ജൂ​ലൈ ഏ​ഴി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ കോ​ച്ചിങ് സെ​ന്‍റ​റി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ജാ​സി​മും പെ​ണ്‍​കു​ട്ടി​യും സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു. ഏ​ഴി​ന് വൈ​കീ​ട്ടു മൂ​ന്നോ​ടെ പെ​ണ്‍​കു​ട്ടി​യും ര​ണ്ട് കൂ​ട്ടു​കാ​രി​ക​ളും ന​ഗ​ര​ത്തി​ലെ ത​ന്നെ സ​രോ​വ​രം പാ​ര്‍​ക്ക് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പോ​യി. ഈ ​സ​മ​യം അ​വി​ചാ​രി​ത​മാ​യെ​ന്ന ഭാ​വേ​ന അ​വി​ടെ​യെ​ത്തി​യ ജാ​സിം പെ​ണ്‍​കു​ട്ടി​ക്കു ജ്യൂ​സ് ന​ല്‍​കി. ജ്യൂ​സ് ക​ഴി​ച്ചു പെ​ണ്‍​കു​ട്ടി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. തു​ട​ര്‍​ന്ന് പാ​ര്‍​ക്കി​ലെ ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ലെ​ത്തി​ച്ച്‌ പീ​ഡി​പ്പി​ക്കു​ക​യും ഇ​ത് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്തെ​ന്നാ​ണു പ​രാ​തി.

ഈ ​ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ചാ​ണു പെ​ണ്‍​കു​ട്ടി​യെ ജാ​സിം നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പ​ണം കൈ​പ്പ​റ്റു​ക​യും ചെ​യ്ത​ത്. ഇ​തി​നു പു​റ​മേ മ​തം മാ​റാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു. പ​രാ​തി​പ്പെ​ട്ടാ​ല്‍ കൊ​ല്ലു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഹോ​സ്റ്റ​ലി​ല്‍ ​നി​ന്നു കാ​റി​ല്‍ വീ​ട്ടി​ലേ​ക്കു പോ​യ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ യു​വാ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘം ശ്ര​മി​ച്ച​തി​ന്‍റെ വീ​ഡി​യോ ക്ലി​പ്പിങ് ഇ​ന്‍റ​ലി​ജ​ന്‍​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.പാ​ര്‍​ക്കി​ലേ​ക്ക് ഒ​പ്പം പോ​യ ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ​യും ഈ ​വി​ധ​ത്തി​ല്‍ നേ​ര​ത്തെ പീ​ഡി​പ്പി​ച്ച​താ​യും പ​റ​യു​ന്നു.

ന​ഗ്ന ​ചി​ത്ര​ങ്ങ​ള്‍ കാ​ണി​ച്ചു മ​തം മാ​റാ​ന്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍​ന്നു ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളും പ​ഠ​നം നി​ര്‍​ത്തി പോ​യ​താ​യി പെ​ണ്‍​കു​ട്ടി പോ​ലീ​സി​നു മൊ​ഴി ​ന​ല്‍​കി. ഇ​തെ​ല്ലാം വ്യ​ക്ത​മാ​ക്കി പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ന​ട​ക്കാ​വ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി എ​ഫ്‌​ഐ​ആ​ര്‍ ത​യാ​റാ​ക്കി കേ​സെ​ടു​ത്തു.സം​ഭ​വം ന​ട​ന്ന​തു മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ അ​വി​ടേ​ക്കു കൈ​മാ​റു​ക​യും മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി പെ​ണ്‍​കു​ട്ടി​യു​ടെ ര​ഹ​സ്യ ​മൊ​ഴി എ​ടു​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, കേ​സി​ല്‍ തു​ട​ര്‍ ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. വി​ഷ​യ​ത്തി​ല്‍ ആ​ദ്യം ഗൗ​ര​വ​മാ​യി ഇ​ട​പെ​ട്ട സി​റ്റി പൊലീ​സ് ക​മ്മീ​ഷ​ണ​ര്‍ പി​ന്നീ​ടു നി​ല​പാ​ടു മാ​റ്റി​യെ​ന്നും പ്ര​തി​യു​ടെ ഉ​ന്ന​ത​ ബ​ന്ധ​മാ​ണി​തി​നു കാ​ര​ണ​മെ​ന്നും പി​താ​വ് പ​രാ​തി​പ്പെ​ടു​ന്നു.

അ​തേ​സ​മ​യം, പെ​ണ്‍​കു​ട്ടി​യെ മ​തം മാ​റ്റാ​നാ​യി ശ്ര​മി​ച്ച​തി​നു പി​ന്നി​ല്‍ മ​ത​ തീ​വ്ര​വാ​ദ സം​ഘ​ട​ന​യു​ടെ പ​ങ്കു​ണ്ടെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. പ്ര​തി മ​യ​ക്കു​ മ​രു​ന്നി​ന് അ​ടി​മ​യാ​ണോ​യെ​ന്നും പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ ലൗ ​ജി​ഹാ​ദ് എ​ന്ന പേ​രി​ല്‍ വ്യാ​പ​ക​മാ​യി മ​തം​ മാ​റ്റം ന​ട​ത്തി​യി​രു​ന്ന സം​ഘ​ട​ന​യാ​ണ് ഇ​തി​നു പി​ന്നി​ലു​ള്ള​തെ​ന്നാ​ണ് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും പ​റ​യു​ന്ന​ത്.പ്ര​തി മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യു​ള്ള ശ്ര​മ​ത്തി​ലാ​ണി​പ്പോ​ള്‍. അ​തേ​സ​മ​യം, ഇ​യാ​ള്‍ കേ​ര​ള​ത്തി​നു പു​റ​ത്തു പ​ലേ​ട​ങ്ങ​ളി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ 52 യു​വ​തി​ക​ളെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ മാ​ത്രം മ​തം മാ​റ്റി​യെ​ന്നാ​ണു പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നു ല​ഭി​ച്ച വി​വ​രം. അ​ടു​ത്തി​ടെ മു​സ്‌​ലിം മാ​നേ​ജ്‌​മെ​ന്‍റി​നു കീ​ഴി​ലു​ള്ള കോ​ഴി​ക്കോ​ട്ടെ ആ​ശു​പ​ത്രി​യി​ലെ ആ​റ് ക്രി​സ്ത്യ​ന്‍ ന​ഴ്‌​സു​മാ​രെ മ​തം മാ​റ്റി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളോ​ടും പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പ​റ​ഞ്ഞി​ട്ടു​ണ്ട്. സംഭവം ആദ്യം പുറത്തു വിട്ടത് സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ അലി അക്ബറും ജനം ടിവിയും ആണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close