KeralaLatest NewsNews

ഇനി പിഴ വേണ്ട; കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച തീരുമാനമിങ്ങനെ

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പിഴകൂടാതെ പുതുക്കി നല്‍കാന്‍ തീരുമാനം. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് പുതിയ തീരുമാനം. കാലവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 1000 രൂപയാണ് മുന്‍പ് പിഴ ഈടാക്കിയിരുന്നത്. ഈ പിഴത്തുക ഒഴിവാക്കി ലൈസന്‍സുകള്‍ പുതുക്കി നല്‍കാനാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.

ALSO READ: ഫലപ്രദമായ മാര്‍ഗങ്ങള്‍ ഉണ്ടായിട്ടും വൈദ്യശാസ്ത്രത്തിന് വെല്ലുവിളിയായി കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു : കാന്‍സര്‍ വ്യാപകമാകുന്നതിനു പിന്നിലെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍

കേന്ദ്ര മോട്ടോര്‍വാഹനനിയമത്തിലെ ഭേദഗതിയെത്തുടര്‍ന്നാണ് കാലാവധികഴിഞ്ഞ ലൈസന്‍സ് പുതുക്കാന്‍ പിഴ ഈടാക്കിയിരുന്നത്. മുന്‍പ്, പിഴകൂടാതെ പുതുക്കാന്‍ 30 ദിവസത്തെ സാവകാശമാണ് അനുവധിച്ചിരുന്നത്. എന്നാല്‍ കാലാവധികഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കാന്‍ സാധാരണയായി ഈടാക്കുന്ന ഫീസുമാത്രം വാങ്ങി പുതുക്കിനല്‍കാമെന്നാണ് പുതിയ നിര്‍ദേശം. ഈ ഭേദഗതിപ്രകാരം കാലാവധികഴിയുന്നതിന് ഒരുവര്‍ഷം മുമ്പ് ലൈസന്‍സ് പുതുക്കാന്‍ അവസരമുണ്ട്. ഒരുവര്‍ഷം കഴിഞ്ഞാല്‍ വീണ്ടും വാഹനമോടിച്ച് പരീക്ഷ പാസാകണം. ഇതാണ് തത്കാലികമായി നിര്‍ത്തിവെച്ചത്.

ALSO READ: നേതാക്കളില്‍ പലരും മത്സരിക്കാനില്ല, സാമുദായിക ഘടകങ്ങളും ഗ്രൂപ്പ് പോരും വെല്ലുവിളി; കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി അരൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം

ഓട്ടോറിക്ഷാപെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ 10,000 രൂപ പിഴ ഈടാക്കുന്നതും പ്രായോഗികമല്ലെന്നാണ് യോഗത്തിന്റെ തീരുമാനം. ഇത് 3000 രൂപയായി കുറയ്ക്കാനും സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മോട്ടോര്‍വാഹനവകുപ്പിന് പുതിയതായി അനുവദിച്ച ഓഫീസുകളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനും സേഫ് കേരള പദ്ധതിക്കുവേണ്ട വാഹനങ്ങള്‍ സജ്ജീകരിക്കാനുമുള്ള തീരുമാനവും യോഗത്തില്‍ എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button