KeralaLatest NewsNews

നേതാക്കളില്‍ പലരും മത്സരിക്കാനില്ല, സാമുദായിക ഘടകങ്ങളും ഗ്രൂപ്പ് പോരും വെല്ലുവിളി; കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി അരൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം

തിരുവനനന്തപുരം: കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അരൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. ഗ്രൂപ്പും സാമുദായിക ഘടകങ്ങളും പരിഗണിച്ചുള്ള അരൂരിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് കോണ്‍ഗ്രസിന് മുന്നിലെ പ്രധാന വെല്ലുവിളി. ഷാനിമോള്‍ ഉസ്മാന് പുറമെ നേതൃത്വം പരിഗണിച്ചിരുന്ന പലരും മത്സരിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് ഇപ്പോഴുള്ളത്.

ALSO READ: പി ജയരാജന്‍ ബി ജെ പിയിൽ ചേരുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുവാവ് പിടിയിൽ

കോണ്‍ഗ്രസിലെ ഗ്രൂപ്പ് താല്‍പര്യങ്ങളില്‍പ്പെട്ട് കോന്നിയിലും വട്ടിയൂര്‍ക്കാവിലും ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പലവഴി തിരിഞ്ഞിരിക്കുകയാണ്. ഇത് അരൂരിലെ ചര്‍ച്ചകളെയും ബാധിക്കുന്നു. സീറ്റ് ഐ ഗ്രൂപ്പിന് ലഭിച്ചാല്‍ ഷാനിമോള്‍ ഉസ്മാന്‍, എ എ ഷുക്കൂര്‍, എം ലിജു തുടങ്ങി നേതൃത്വത്തിന് പരിഗണിക്കാന്‍ പേരുകളേറെയുണ്ട്. എന്നാല്‍ എ ഗ്രൂപ്പ് തന്നെ സീറ്റ് നിലനിര്‍ത്തിയാല്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക ഏറെ പ്രയാസകരമായി മാറും. മുന്‍മന്ത്രി കെ. ബാബു അടക്കം മത്സരത്തിനില്ലെന്ന് ഇപ്പോള്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. മണ്ഡലത്തിലെ സാമുദായിക ഘടകങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ പ്രാദേശിക നേതാക്കളായ ചിലരെ പരിഗണിക്കുകയെന്നതും സാധ്യമല്ല.

അതേസമയം വെള്ളാപ്പള്ളിയെ ഒപ്പം നിര്‍ത്തിയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് സിപിഎം ഉദ്ദേശിക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം സിബി ചന്ദ്രബാബുവിന്റെ പേരിനാണ് സിപിഎം മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ വെള്ളാപ്പള്ളിയുടെ താത്പര്യം കോന്നിയില്‍ നടപ്പാക്കി, അരൂരില്‍ മനു സി പുളിക്കല്‍, പിപി ചിത്തരഞ്ജന്‍ തുടങ്ങിയ പേരുകളിലേക്ക് നീങ്ങാനും സിപിഎം ആലോചിക്കുന്നു.

ALSO READ: റഷ്യയ്ക്ക് വാഡയില്‍ നിന്നും തിരിച്ചടി : ടോക്കിയോ ഒളിമ്പിക്‌സ് ഉള്‍പ്പെടെ കായിക മത്സരങ്ങളില്‍ വിലക്ക് 

ബിഡിജെഎസ് സ്ഥാര്‍ത്ഥിയെ നാളെ തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിക്കും. നാളെ ചേര്‍ത്തലയില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷമായിരിക്കും ഇത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരൂരില്‍ മത്സരിച്ച ടി. അനിയപ്പന് തന്നെയാണ് ഇത്തവണയും സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button