Latest NewsNewsIndiaInternational

പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് ആയുധം കടത്തിയതായി റിപ്പോർട്ട്

ന്യൂ ഡൽഹി : ഇന്ത്യയിലേക്ക് ആയുധം കടത്തിയതായി റിപ്പോർട്ട്. പാകിസ്ഥാനിൽ നിന്നും പഞ്ചാബിലേക്ക് 80കിലോ ആയുധങ്ങളാണ് എത്തിച്ചത്. ചൈനീസ് ഡ്രോണുകള്‍ ആയുധ കടത്തിനായി ഉപയോഗിച്ചെന്നാണ് വിവരം. സംഭവത്തിന് പിന്നിൽ ഖലിസ്ഥാൻ ഭീകരസംഘടനകളെന്നും, ഇതിന് ഐഎസ്ഐ സഹായം ലഭിച്ചുവെന്നും റിപ്പോർട്ട്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിനെയും ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ലക്ഷ്യമിടുന്നെന്ന് രഹസ്യാന്വേഷണ വിഭാഗം. ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പ്രതികാരമായിട്ടാണ് പ്രധാനമന്ത്രിയെയും അജിത്ത് ഡോവലിനെയും ജയ്‌ഷെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി പ്രത്യേക ടീമിനെ ജയ്‌ഷെ സജ്ജമാക്കുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജെ.ഇ.എം ഭീകരന്‍ ഷംസര്‍വാനിയും ഇയാളുടെ നിര്‍ദ്ദേശകനും തമ്മിലുള്ള ആശയവിനിമയം ഒരു കുറിപ്പിന്റെ രൂപത്തില്‍ ലഭിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതനുസരിച്ച് ജമ്മുകശ്മീര്‍, അമൃത്സര്‍, പത്താന്‍കോട്ട്, ജയ്പൂര്‍, ഗാന്ധിനഗര്‍, കാണ്‍പൂര്‍, ലഖനൗ എന്നിവയുള്‍പ്പെടെ 30 നഗരങ്ങളിലും അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button