Latest NewsNews

നിങ്ങളുടെ വളര്‍ത്തുനായകള്‍ക്ക് ഈ രോഗമുണ്ടാകാം, പക്ഷേ തിരിച്ചറിയാന്‍ കഴിയില്ല

പലരും തങ്ങളുടെ വളര്‍ത്തു നായ്ക്കളെ കുടുംബത്തിലെ ഒരംഗമായാണ് കാണുന്നത്. അതിനാല്‍ തന്നെ അവയ്ക്കുണ്ടാകുന്ന പല അസുഖങ്ങളും അവരെ വല്ലാതെ അലട്ടുകയും ചെയ്യും. . എന്നാല്‍ നമ്മളറിയാതെ നമ്മുടെ വീട്ടിലെ നായ്ക്കള്‍ക്ക് എന്തെങ്കിലും അസുഖമുണ്ടാകാറുണ്ടോ? നമ്മളറിയാതെ കഷ്ടപ്പെടുന്നുണ്ടോ? ഇല്ല എന്ന് പറയാന്‍ വരട്ടെ. മിക്ക നായ്ക്കളും നമ്മള്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത രോഗങ്ങള്‍ക്ക് അടിമകളാണെന്നാണ് പഠനം.

ബ്രിട്ടനിലാണ് ഇതു സംബന്ധിച്ച പഠനം നടന്നത്. അതായത്, ഉടമസ്ഥര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത ഒരസുഖം പട്ടിക്കുണ്ടായിരിക്കും. എന്നാല്‍ അതിന് തന്റെ അസുഖത്തെപ്പറ്റി ഉടമസ്ഥനെ ധരിപ്പിക്കാന്‍ കഴിയില്ല. മറ്റൊന്നുമല്ല, നായ്ക്കള്‍ക്ക് ഗുരുതരമായ മാനസിക പ്രശ്നളുണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ബ്രിട്ടനില്‍ ഏതാണ്ട് പത്ത് ലക്ഷം പട്ടികള്‍ക്കെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. വിഷാദരോഗം, ഉത്കണ്ഠ, നിരന്തരമുണ്ടാകുന്ന പാനിക് അറ്റാക് എന്നിവയെല്ലാമാണ് നായ്ക്കള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍. ശാരീരികമായ പ്രശ്നങ്ങളാണെങ്കില്‍ അത് ഏതെങ്കിലും തരത്തില്‍ പ്രകടിപ്പിക്കാനും അതുവഴി ഉടമസ്ഥന് അത് കണ്ടെത്താനും കഴിയുമെങ്കിലും ഇത്തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ കഴിയില്ല. അതിനാല്‍ത്തന്നെ ഇത് പകുതിയോളം ഉടമസ്ഥരും മനസിലാക്കാതെ പോവുകയാണെന്നും ഗവേഷകര്‍ പറയുന്നു.

മാനസികരോഗങ്ങള്‍ ക്രമേണ നായ്ക്കളുടെ പെരുമാറ്റത്തേയും പ്രതികൂലമായി ബാധിക്കും. മനുഷ്യരുമായി അടുത്തിടപഴകുന്ന നായ്ക്കളാണെങ്കില്‍ അവയ്ക്കുണ്ടാകുന്ന ഈ മാറ്റം സ്വാഭാവികമായും് മനുഷ്യരേയും ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. നായ്ക്കളിലുണ്ടാകുന്ന പെരുമാറ്റപ്രശ്നങ്ങള്‍ വെറും ശാരീരികമായ വ്യതിയാനങ്ങളായി കാണരുതെന്നും അത് പിന്നീട് അപകടകരമായ അവസ്ഥകള്‍ ക്ഷണിച്ചുവരുത്തുമെന്നുമാണ് പഠനത്തില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button