Jobs & Vacancies

ലാബ് ടെക്‌നീഷ്യന്‍ നിയമനം

പാലക്കാട്: പല്ലശ്ശന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി അല്ലെങ്കില്‍ ബി.എസ്.സി മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. 18-36 വയസ്സാണ് പ്രായപരിധി. അര്‍ഹരായവര്‍ക്ക് പിഎസ്.സി നിയമനത്തില്‍ ബാധകമായ ഇളവുകള്‍ അനുവദിക്കും. താല്പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി സെപ്റ്റംബര്‍ 27 ന് രാവിലെ 11 ന് പല്ലശ്ശേന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button